Skip to content

വിദ്യാർഥികൾ മാപ്പപേക്ഷ എഴുതി കൊടുത്ത് തെറ്റ് ഉൾക്കൊണ്ടാൽ പരീക്ഷ എഴുതാൻ അവസരമൊരുക്കും ; മന്ത്രി റോജി എം. ജോൺ

കോഴിക്കോട്: വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല ഞാനെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർത്ഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് സർക്കാരിൻ്റെയും സർവകലാശാലയുടെയും നിലപാട്. വിദ്യാർഥികൾ മാപ്പപേക്ഷ എഴുതി കൊടുത്ത് തെറ്റ് ഉൾക്കൊണ്ടാൽ പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന് തന്നെയാണ് സർക്കാരിൻ്റെയും സർവകലാശാലയുടെയും നിലപാട്. ഇനിയും അതിന് സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. സിൻഡിക്കേറ്റ് അവരുടെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. സർവകലാശാലയുടെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ സമരങ്ങൾ പാടില്ല. കാലടി എൻ്റെ മണ്ഡലത്തിലാണ്. അവിടെ നടക്കുന്ന കാര്യങ്ങൾ കൃത്യമായ ബോധ്യമുള്ള ആളാണ് ഞാൻ. അവിടെ നടക്കുന്ന കാര്യങ്ങൾ ഇനിയും പുറത്തുവരാൻ പോകുന്നതേ ഉള്ളു.

സിൻഡിക്കേറ്റ് പുനസംഘടിപ്പിച്ച് ആദ്യ യോഗം നടക്കുന്ന ദിവസം തന്നെ പ്രതിഷേധിച്ചവരാണിവർ. അക്രമത്തിലൂടെയും ഭീഷണിയിലൂടെയും അരാജകത്വത്തിലൂടെയാണോ സമരം ചെയ്യേണ്ടതെന്നും മന്ത്രി ചോദിച്ചു. കേരളത്തിലെ ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങൾ പോലെ ആക്കിയാണ് പ്രവർത്തനം. കരിഓയിൽ സമരം ഞാൻ എൻഎസ്‍യു പ്രസിഡൻ്റായിരിക്കുന്ന സമയത്ത് നടന്നതല്ല. അന്ന് ആ സമരത്തെ ഞങ്ങൾ തള്ളിപ്പറഞ്ഞിരുന്നു. ഒരു സംഘടനയിൽ പ്രവർത്തിക്കുമ്പോൾ പല തെറ്റുകളും സംഭവിക്കാം. പക്ഷേ അത് തിരുത്തേണ്ടത് സംഘടനയാണ്. ശവസംസ്കാരം നടത്തിയത് സംസ്കാരത്തിൻ്റെ പ്രശ്നമാണ്, നിയമ പ്രശ്നമല്ല. ജീവിച്ചിരിക്കുന്നൊരാളുടെ ശവസംസ്കാരം നടത്തുന്നത് സംസ്കാരത്തിൻ്റെയൊക്കെ ഭാഗമാണ്. നാടകം മാത്രമല്ല, അവിടെ നടന്നത് വലിയ അക്രമമാണെന്നും മന്ത്രി പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. തിരുവനന്തപുരത്തെ പതിനേഴുകാരന്റെ ദുരൂഹമരണം ; പിന്നിൽ പ്രണയത്തർക്കമെന്ന് സൂചന, പ്രായപൂർത്തിയാകാത്തയാളുൾപ്പെടെ 3 പേർ കസ്റ്റഡിയിൽ

  4. പെൺകുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയെ മയക്കിക്കിടത്തിയശേഷം ; ഓച്ചിറ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  5. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി

Share on WhatsApp

Share this story

വിദ്യാർഥികൾ മാപ്പപേക്ഷ എഴുതി കൊടുത്ത് തെറ്റ് ഉൾക്കൊണ്ടാൽ പരീക്ഷ എഴുതാൻ അവസരമൊരുക്കും ; മന്ത്രി റോജി എം. ജോൺ pathanamthittamedia.com