ചരക്ക് നീക്കത്തിൽ റെക്കോർഡ് കുതിപ്പുമായി തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ആഭ്യന്തര ചരക്ക് നീക്കത്തിൽ റെക്കോർഡ്. ഒക്ടോബറിൽ 444 മെട്രിക് ടൺ ആഭ്യന്തര ചരക്കാണ് കൈകാര്യം ചെയ്തത്. 2026 ജൂണിൽ രേഖപ്പെടുത്തിയ 406 മെട്രിക് ടൺ ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിമാസ നേട്ടം. ഇതിനെ അപേക്ഷിച്ച് 9.4 ശതമാനം വർധനവാണ് ഒക്ടോബറിൽ കൈവരിച്ചത്. മുൻ റെക്കോർഡിനേക്കാൾ 38 മെട്രിക് ടൺ അധികം ചരക്ക് ഈ മാസം കൈകാര്യം ചെയ്തു.കേരളത്തിൽ നിന്നുള്ള വിമാന ചരക്ക് സേവനങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യകതയും വിമാനത്താവളത്തിന്റെ ആഭ്യന്തര ചരക്ക് ശൃംഖലയിൽ ബിസിനസ് സ്ഥാപനങ്ങൾ, കൊറിയർ ഓപ്പറേറ്റർമാർ, ലോജിസ്റ്റിക്സ് പങ്കാളികൾ എന്നിവരുടെ വർധിച്ച പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് പിന്നിൽ.
രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്നതിൽ വിമാനത്താവളം നിർണായക പങ്കുവഹിക്കുന്നെന്ന് അധികൃതർ പറയുന്നു. മൊബൈൽ ഫോണുകൾ, ലെൻസുകൾ, കൊറിയർ ചരക്കുകൾ വളർച്ചയ്ക്ക് കരുത്തേകി.ചരക്ക് നീക്കത്തിലെ വർധനവിന് പ്രധാന സംഭാവന നൽകിയത് മൊബൈൽ ഫോണുകളാണ്. ഡൽഹിയിൽ നിന്നുള്ള മൊബൈൽ ഫോൺ വരവിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. മുംബൈയിൽ നിന്നുള്ള ഒപ്റ്റിക്കൽ ലെൻസുകളുടെ വരവിലും വർധനവുണ്ടായി. കൊറിയർ, കൺസോളിഡേറ്റഡ് കാർഗോ പ്രവർത്തനങ്ങളിലും പുരോഗതിയുണ്ടായി. നേരത്തെ കൊച്ചി വഴി കൈകാര്യം ചെയ്തിരുന്ന ഔട്ട്ബൗണ്ട് കൺസോളിഡേറ്റഡ് കാർഗോ സേവന ദാതാക്കളിൽ ചിലർ തിരുവനന്തപുരത്തു നിന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇൻബൗണ്ട് കൺസോളിഡേറ്റഡ് കാർഗോയുടെ അളവിലും വർധന രേഖപ്പെടുത്തി
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
-
തിരുവനന്തപുരത്തെ പതിനേഴുകാരന്റെ ദുരൂഹമരണം ; പിന്നിൽ പ്രണയത്തർക്കമെന്ന് സൂചന, പ്രായപൂർത്തിയാകാത്തയാളുൾപ്പെടെ 3 പേർ കസ്റ്റഡിയിൽ
-
പെൺകുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയെ മയക്കിക്കിടത്തിയശേഷം ; ഓച്ചിറ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ
-
വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി





