പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ചർച്ചയ്ക്ക് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ചർച്ചയ്ക്ക് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആരാണ് യഥാർത്ഥത്തിൽ ദേശവിരുദ്ധൻ? വിദേശ ശക്തികളുമായി ബന്ധമുള്ളത് ആർക്കാണ്?. എന്തും ചർച്ച ചെയ്യാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. മോഹൻ ഭാഗവതിനെ വിധികർത്താവ് ആക്കിക്കോളു എന്നും അദ്ദേഹം വെല്ലുവിളിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെക്കുറിച്ചും യുഎസ് കരാറിനെ കുറിച്ചും ചർച്ച ചെയ്യാം.അദാനി കേസ്, എപ്‌സ്റ്റീൻ വിഷയം എന്നിവ ചർച്ച ചെയ്യാം. സത്യം പുറത്ത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സഹായത്തോടെയാണ് അധികാരത്തിൽ വന്നതെന്നും വിദേശ ശക്തികളുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി പദത്തിൽ തുടരുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
രാജ്യത്തോട് കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വെല്ലുവിളി. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ പൂർണമായും വിദേശികളുടെ നിയന്ത്രണത്തിലാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഈ വിഷയങ്ങളിൽ ഏത് വേദിയിലും ഏത് സമയത്തും താനുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. എന്നാൽ പ്രധാനമന്ത്രി ഈ വെല്ലുവിളി സ്വീകരിക്കാൻ ധൈര്യപ്പെടില്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. പ്രതിപക്ഷ പാർട്ടികൾ വിദേശ ശക്തികളുടെ സഹായത്തോടെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ നടത്തിയ പ്രസംഗത്തിന് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍
-
വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി
-
പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ





