Skip to content

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക് പോവുന്നെന്ന ആരോപണവുമായി ബിജെപി

ഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക് പോവുന്നെന്ന ആരോപണവുമായി ബിജെപി. ഈ മാസം 16 നും 19 നും ഇടയിൽ രാഹുൽ ഗാന്ധി അമേരിക്കയിലേക്ക് പോകാൻ പദ്ധതിയിടുന്നതായും ഇത് അരാജകവാദികൾക്കൊപ്പമുള്ള മറ്റൊരു അവധി ആഘോഷമാണെന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ കഴിഞ്ഞ മാസം തായ്‌ലൻഡ് സന്ദർശിച്ചത് വിവാദമായിരുന്നു. ഇന്നലെയാണ് രാഹുൽ ഗാന്ധിയുടെ വിദേശ ബന്ധവും വിദേശ സന്ദർശനവും അടക്കം കോൺഗ്രസിനും ബിജെപിക്കുമിടയിൽ ആരോപണ പ്രത്യാരോപണത്തിന് ഇടയാക്കിക്കൊണ്ട് ഉയർന്നുവന്നത്. പ്രധാനമന്ത്രിയുടെ വിദേശസന്ദർശനങ്ങൾ ചൂണ്ടിക്കാട്ടി മോദിക്ക് വിദേശശക്തികളുടെ പിന്തുണയെന്ന ആരോപണവുമായി രാഹുൽ ഗാന്ധിയാണ് ഈ തർക്കത്തിന് തിരികൊളുത്തിയത്. ഇതിനുപിന്നാലെ രാഹുൽഗാന്ധിയുടെ വിദേശസന്ദർശനങ്ങളിൽ ദുരൂഹത ആരോപിച്ച് ബിജെപി രംഗത്ത് വന്നു. ഏറ്റവുമൊടുവിൽ പ്രദീപ് ഭണ്ഡാരി (ബിജെപി വക്താവ്)യാണ് രാഹുൽ ഗാന്ധിക്ക് എതിരെ രംഗത്ത് വന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

  4. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി

  5. പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

Share on WhatsApp

Share this story

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക് പോവുന്നെന്ന ആരോപണവുമായി ബിജെപി pathanamthittamedia.com