Skip to content

ആണവാക്രമണം നടത്തിയാൽ അടങ്ങിയിരിക്കില്ല ; ശക്തമായ തിരിച്ചടി നൽകുമെന്ന് ലോകരാഷ്ട്രങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്‌റാന്‍: ആണവായുധമുപയോഗിച്ചുള്ള ആക്രമണമുണ്ടായാല്‍, തങ്ങളുടെ കൈകള്‍ ബന്ധിപ്പെട്ടിട്ടില്ലെന്നും സ്വാഭാവികമായ നടപടികള്‍ക്ക് മുതിരുമെന്നും ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗരീബാബാദി. ഖ്വേഷം ദ്വീപില്‍ അടുത്തിടെയുണ്ടായ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്‍ ഇപ്പോഴും യുദ്ധാവസ്ഥയില്‍ തന്നെ തുടരുകരയാണെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഖത്തറിൻ്റെ മധ്യസ്ഥതയിലൂടെ ഇറാന്‍ അമേരിക്കയുമായി സന്ദേശകൈമാറ്റങ്ങളും ചര്‍ച്ചകളും തുടരുകയാണെന്നും, ഇറാന്റെ നിബന്ധനകള്‍ പാലിച്ചാല്‍ നയതന്ത്ര കരാറിലെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇസ്‌ലാമിക് റിപ്പബ്ലിക് (ഇറാന്‍) അല്ല ഈ യുദ്ധം ആരംഭിച്ചത്. ഞങ്ങള്‍ യുദ്ധം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഞങ്ങള്‍ യുദ്ധം ആരംഭിച്ചിട്ടില്ല, ഈ യുദ്ധം ഞങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചതാണ്,’ ഗരീബാബാദി പറഞ്ഞു. തങ്ങള്‍ യുഎസ് തെരഞ്ഞെടുപ്പിനായി കാത്തുനില്‍ക്കുകയോ, അവരുമായി സ്വന്തം നയങ്ങള്‍ സംയോജിപ്പിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആണവായുധം കൈവശമുള്ള ഏതെങ്കിലും രാജ്യമോ വിഭാഗമോ ഇറാനെതിരെ അണ്വായുധം ഉപയോഗിക്കുമെന്ന ഔദ്യോഗിക ഭീഷണി മുഴക്കുന്നത് ആണവായുധ വ്യാപന നിരോധന ഉടമ്പടിയുടെ (Nuclear Non-Proliferation Tretay – NPT) വിശ്വാസ്യതയെ തകര്‍ക്കുമെന്ന് നയതന്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം സംഭവങ്ങള്‍ ലഭ്യമായ ഏത് മാര്‍ഗത്തിലൂടെയും സ്വയം പ്രതിരോധിക്കാന്‍ രാജ്യങ്ങളെ നിര്‍ബന്ധിതരാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

  4. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി

  5. പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

Share on WhatsApp

Share this story

ആണവാക്രമണം നടത്തിയാൽ അടങ്ങിയിരിക്കില്ല ; ശക്തമായ തിരിച്ചടി നൽകുമെന്ന് ലോകരാഷ്ട്രങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ് pathanamthittamedia.com