Skip to content

നേപ്പാളിൽ റോട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഹെലികോപ്ടറുകൾ തകർന്നു ; ഒരാൾ കൊല്ലപ്പെട്ടു

സോളുഖുംബു: നേപ്പാളിലെ പ്രശസ്തമായ മലയോര ജില്ലയായ സോളുഖുംബുവിൽ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു. ഹെലിപാഡിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ കാഠ്മണ്ഡുവിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. വിദേശിയാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം. ഫിഷ്ടെയിൽ എയറിന്റേയും ഡിനാസ്റ്റി എയറിന്റേയും ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞുപാളികൾക്ക് മുകളിലുള്ള ഫെരിചെ ഹെലിപാഡിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഹെലികോപ്ടറുകളുടേയും റോട്ടർ ബ്ലേഡുകൾ കൂടിയിടിച്ച് നിലത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. ഹെലികോപ്ടറുകൾ തകരുന്നതിന്റെ വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഒരേ സമയത്ത് എങ്ങനെയാണ് രണ്ട് ഹെലികോപ്ടറുകൾ അപകടകരമായ നിലയിൽ അടുത്തെത്തിയതെന്ന കാര്യത്തിൽ വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – inchathanam@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  2. തട്ടിപ്പും വെട്ടിപ്പുമായി മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ : നിക്ഷേപകരെ കാത്തിരിക്കുന്നത് വന്‍ ദുരന്തം

  3. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  4. ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതി ജീവനൊടുക്കിയ സംഭവം ; കണ്ടെടുത്ത കുറിപ്പിലെ വിവരങ്ങൾ പുറത്ത്

  5. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

നേപ്പാളിൽ റോട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഹെലികോപ്ടറുകൾ തകർന്നു ; ഒരാൾ കൊല്ലപ്പെട്ടു pathanamthittamedia.com