Skip to content

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമില്‍ പത്തനംതിട്ടയ്ക്ക് മികച്ച നേട്ടം

പത്തനംതിട്ട : കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ നടപ്പാക്കുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി.) 9.0 ന്റെ  ആശയ സമര്‍പ്പണത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് മികച്ച നേട്ടം. ജില്ലയില്‍ നിന്ന് 13,381 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുകയും 2,924 ആശയങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇതില്‍ 2,201 എണ്ണം കോളേജ് വിഭാഗത്തിലും 723 എണ്ണം സ്‌കൂള്‍ വിഭാഗത്തിലുമാണ് സമര്‍പ്പിച്ചത്. കോളേജ് വിഭാഗത്തില്‍ 1,211 ആശയങ്ങള്‍ സമര്‍പ്പിച്ച അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനം നേടി. 294 ആശയങ്ങള്‍ സമര്‍പ്പിച്ച പുഷ്പഗിരി കോളേജ് ഓഫ് നഴ്‌സിംഗ് പതിനാറാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാതലത്തില്‍ ഹോളി ക്രോസ് കോളേജ് ഓഫ് നഴ്‌സിംഗ് (120), അടൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (116), കോന്നി സഹോദരന്‍ അയ്യപ്പന്‍ സ്മാരക എസ്.എന്‍.ഡി.പി. യോഗം കോളേജ് (89) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചു.

വിവിധ സര്‍വകലാശാലകള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഇത്തവണ മികച്ച പങ്കാളിത്തമുണ്ടായി. വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങളും സര്‍ഗാത്മകതയും പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റുന്നതിനുള്ള അവസരമാണ് വൈ.ഐ.പി. ഒരുക്കുന്നത്. സമര്‍പ്പിച്ച ആശയങ്ങളുടെ തുടര്‍ മൂല്യനിര്‍ണയവും വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന പരിപാടികളും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ക്ക് വിദഗ്ധരുടെ മാര്‍ഗ നിര്‍ദേശവും പിന്തുണയും ലഭ്യമാകും. വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, വൈ.ഐ.പി. ഫെസിലിറ്റേറ്റര്‍മാര്‍, അധ്യാപകര്‍, നോഡല്‍ ഓഫീസര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ജില്ലയുടെ ഈ നേട്ടത്തിനുകാരണമായത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

  4. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി

  5. പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

Share on WhatsApp

Share this story

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമില്‍ പത്തനംതിട്ടയ്ക്ക് മികച്ച നേട്ടം pathanamthittamedia.com