പ്ലാച്ചേരിയില്‍ നടപ്പാതയില്‍ മാലിന്യം തള്ളുന്നു : ദുരിതത്തിലായി ശബരിമല തീര്‍ത്ഥാടകരും നാട്ടുകാരും
റാന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പ്ലാച്ചേരിയില്‍ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച നടപ്പാതകളില്‍ മാലിന്യം തള്ളുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. നടപ്പാതകളില്‍ മാലിന്യം തള്ളുകയും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ല. ശബരിമല തീർത്ഥാടനം ആരംഭിക്കുവാന്‍ ചുരുങ്ങിയ നാളുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നടപ്പാതയിലൂടെ ആളുകള്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയാത്ത വിധം മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. ഇവിടെ നിന്നുയരുന്ന രൂക്ഷമായ ദുർഗന്ധം സഹിച്ചുവേണം ജനങ്ങള്‍ യാത്ര ചെയ്യുവാന്‍. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും നടപ്പാതയില്‍ കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ജനങ്ങളില്‍ സൃഷ്ടിക്കുന്നത്. നടപ്പാതകളില്‍ മാലിന്യങ്ങൾ ഉപേക്ഷിച്ചിരിക്കുന്നതിനാല്‍ ആളുകൾ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ഇത് വലിയ അപകടസാധ്യതയും വർധിപ്പിക്കുന്നു. എരുമേലി – ശബരിമല പാതയിലുൾപ്പെടുന്ന പ്ലാച്ചേരിയിൽ തീർത്ഥാടന കാലത്ത് ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് എത്തിച്ചേരുന്നത്. സീസൺ ആരംഭിക്കുമ്പോൾ തിരക്കേറുന്ന ഈ പാതയിലെ നടപ്പാതകളുടെ ഇപ്പോഴത്തെ അവസ്ഥ ഗുരുതരമായ ഗതാഗത തടസങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഇടയാക്കുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു. മാലിന്യങ്ങൾ തള്ളി പ്രദേശം മലിനമാക്കുകയും പരിസ്ഥിതിക്ക് ദോഷം വരുത്തുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാൻ അധികൃതർ ഉടൻ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് അധികാരികൾ അടിയന്തിരമായി ഇടപെട്ട് മാലിന്യം തള്ളുന്നത് തടയുമെന്നും നിലവിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്നുമാണ് ജനങ്ങളുടെ പ്രതീക്ഷ.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍
-
വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി
-
പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ





