Skip to content

ജവഹർലാൽ നെഹ്റു സെന്‍റർ ഫോർ സയന്‍റിഫിക് ടെമ്പർ’ന്‍റെ ആദ്യ ഉപകേന്ദ്രം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ജവഹർലാൽ നെഹ്റു സെന്‍റർ ഫോർ സയന്‍റിഫിക് ടെമ്പർ’ന്‍റെ ആദ്യ ഉപകേന്ദ്രം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11 ന് വഴുതക്കാട് വിമൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അധ്യക്ഷനാകും. ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ അന്വേഷണ സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്തുടനീളം 300 ഉപകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള വിപുലമായ പദ്ധതിയുടെ തുടക്കമാണിത്. വിദ്യാർഥി ക്ഷേമം ഉറപ്പാക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുടെ അഭിലാഷങ്ങൾ മനസ്സിലാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പുകളായ മൂന്ന് പദ്ധതികൾക്കും ഉന്നത വിദ്യാഭ്യാസ കൗൺസിൽ അന്ന് തുടക്കം കുറിക്കും.

കോളജ് കാമ്പസുകളിലെ റാഗിങ് തടയുന്നതിനും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രഖ്യാപിച്ച മൊബൈൽ ആപ്ലിക്കേഷനായ ‘സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ’ ആപ്പിന്റെ അവതരണം ചടങ്ങിൽ നടക്കും. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരണപ്പെട്ട ജെ എസ് സിദ്ധാർത്ഥന്റെ സ്മരണാർത്ഥമാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്. ‘സ്റ്റുഡന്റ് ആസ്പിറേഷൻ സർവേ’യും പുറത്തിറക്കും. സി-ഡിറ്റുമായി സഹകരിച്ച് തയ്യാറാക്കിയ ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചുള്ള ഓൺലൈൻ കോഴ്‌സിന്റെ ഉദ്ഘാടനവും നടക്കും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

  4. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി

  5. പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

Share on WhatsApp

Share this story

ജവഹർലാൽ നെഹ്റു സെന്‍റർ ഫോർ സയന്‍റിഫിക് ടെമ്പർ’ന്‍റെ ആദ്യ ഉപകേന്ദ്രം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും pathanamthittamedia.com