മലയാലപ്പുഴ ക്ഷേത്രത്തിലെ ലക്ഷ്മി വിളക്ക് മോഷണം : തമിഴ്നാട് സ്വദേശി അറസ്റ്റിൽ
പത്തനംതിട്ട : മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ നിന്ന് ലക്ഷ്മി വിളക്ക് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുദുനഗർ ജില്ലയിൽ ഇഞ്ചാർ വില്ലേജിൽ ശിവകാമി വെസ്റ്റ് എ.ജെ.കോളേജിന് എതിർവശം താമസിക്കുന്ന കാളിദാസന്റെ മകൻ മുത്തുമാരിയപ്പൻ (34) ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ വാച്ചറായി ജോലി ചെയ്തിരുന്ന കവിയൂർ സ്വദേശി സുരേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഒക്ടോബർ 15 ന് രാവിലെ 11.30 നും ഉച്ചയ്ക്ക് 12 നും ഇടയിലായിരുന്നു മോഷണം. ഏകദേശം മൂന്ന് കിലോഗ്രാം തൂക്കവും 8,000 രൂപയോളം വിലയുമുള്ള ഓട് വിളക്കാണ് ലക്ഷ്മി മോഷണം നടത്തിയത്. ഇളം നീല നിറത്തിലുള്ള ഡിസൈനോടുകൂടിയ ഷർട്ടും നീല ലുങ്കിയും ധരിച്ചെത്തിയ ആൾ മഞ്ഞ ബാഗിലാക്കി വിളക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.
ക്ഷേത്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചും വിശദമായ അന്വേഷണം നടത്തിയും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച വിളക്ക് കണ്ടെത്തുന്നതിനും പ്രതി സമാനമായ മറ്റു മോഷണക്കേസുകളിൽ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നത്തിനും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ ബി.എൻ.എസ്. 305 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലയാലപ്പുഴ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ എസ്.ഐ. രഞ്ജിത്ത് വി.എൽ., ഉദ്യോഗസ്ഥരായ ബിജു, ഗോപകുമാർ, ഹരിദാസ്, ശ്രീജിത്ത്, അജിത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍
-
വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി
-
പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ





