റാന്നി വലിയപറമ്പില്‍ – ഈട്ടിച്ചുവട് റോഡ് നിര്‍മ്മാണത്തില്‍ വന്‍ അഴിമതി : കോടികള്‍ മുടക്കി നിര്‍മ്മിച്ച റോഡ് നാശാവസ്ഥയില്‍
റാന്നി : കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച റാന്നി വലിയപറമ്പില്‍ – ഈട്ടിച്ചുവട് റോഡിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആരോപണം. റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മൂന്നുവര്‍ഷം തികയുന്നതിന് മുന്‍പ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുതാഴ്ന്നു. 2022 – 23 കാലഘട്ടത്തിലാണ് റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് റോഡ് ഉയര്‍ത്തി നിര്‍മ്മിച്ചത്. എന്നാല്‍ റോഡിന്റെ ഒരു വശം ഇടിഞ്ഞുതാഴ്ന്നത് ഈ വഴിയുള്ള ഗതാഗതം ദുഷ്കരമാക്കിയിരിക്കുകയാണ്. റോഡ് നിര്‍മ്മിച്ച സമയത്ത് കമ്പിയ്ക്ക് പകരം തടി ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തതെന്നാരോപിച്ച് നാട്ടുകാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.
1.03 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ നിര്‍മ്മാണത്തിന് 1.66 കോടി രൂപയാണ് റീബില്‍ഡ് കേരള പദ്ധതിയില്‍ അനുവദിച്ചത്. റോഡിന് കുറുകെയുള്ള തോട്ടിലൂടെ മഴക്കാലത്ത് വെള്ളമൊഴുകുമ്പോള്‍ റോഡിലേക്ക് വെള്ളം കയറുന്നത് പതിവായിരുന്നു. റോഡ് ഉയര്‍ത്തി നിര്‍മ്മിച്ചപ്പോള്‍ ഈ പ്രശ്നത്തിന് പരിഹാരമായിരുന്നു. എന്നാല്‍ നിര്‍മ്മാണം നടക്കുന്ന സമയത്ത് റോഡിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിച്ചിരുന്നില്ല. ഇതുകാരണം സംരക്ഷണഭിത്തിയുടെ കല്‍ക്കെട്ട് ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. സ്കൂള്‍ ബസുകളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. റാന്നി ടൗണിലേക്ക് ആളുകള്‍ക്ക് വേഗത്തില്‍ എത്തിച്ചേരുവാനും ഈ റോഡ് ഏറെ പ്രയോജനകരമാണ്. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് റോഡ് നിര്‍മ്മാണത്തിലെ അഴിമതിക്ക് കാരണമെന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. റോഡിന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും റോഡ് പുനര്‍നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍
-
വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി
-
പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ





