Skip to content

സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ വിശദീകരണം നൽകി എക്സൈസ് കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ വിശദീകരണം നൽകി എക്സൈസ് കമ്മീഷണർ സാംബശിവ റാവു. ജൂൺമാസത്തിൽ അനുവദിച്ച ലൈസൻസുകൾ പൊതുജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന ബാറുകൾക്കല്ലെന്നും സർക്കാർ സ്ഥാപനമായ സിയാലിൻ്റെ അപേക്ഷ പ്രകാരമാണ് ലോഞ്ചിൽ ലൈസൻസ് നൽകിയതെന്നും സാംബശിവറാവു പറഞ്ഞു. മറ്റൊരു ബാർ ലൈസൻസ് അപേക്ഷ ജൂൺമാസത്തിൽ സർക്കാരിന് കൈമാറി. ഓഗസ്റ്റ് മാസത്തിലെ സർക്കാർ മറുപടിക്കു ശേഷം ലൈസൻസ് അനുവദിച്ചിട്ടില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി. ബാർ ലൈസൻസ് പുതുക്കലിന് പിന്നാലെ യുഡിഎഫ് സർക്കാർ പുതിയ ബാർ ലൈസൻസ് അനുവദിച്ച വിവരങ്ങളും പുറത്ത് വന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് കമ്പനിക്ക് ബാർ ലൈസൻസുകൾ അനുവദിച്ചതിന്റെ രേഖ പുറത്തുവന്നു.

വിമാനത്താവളത്തിലെ ലോഞ്ച് ബാറിനുള്ള എഫ് എൽ സെവൻ ലൈസൻസ് അനുവദിച്ചത് കഴിഞ്ഞ ജൂൺ 22 ന് സർക്കാർ നിർദേശം മറികടന്നാണ് നൽകിയത്. മന്ത്രി അറിയാതെ എക്സൈസ് കമ്മീഷണർ ആണ് ഉത്തരവിറക്കിയത്. ഇതോടെ എക്സൈസ് കമ്മീഷണറെ മാറ്റണമെന്ന നിലപാട് കടുപ്പിക്കുകയാണ് മന്ത്രി എം ലിജു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  2. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം

  3. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

  4. സുഹാസ് സുബ്രഹ്മണ്യന് വിജയം, വിവേക് രാമസ്വാമി പിന്നില്‍ ; ചൂടേറി യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്

  5. കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും

Share on WhatsApp

Share this story

സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ വിശദീകരണം നൽകി എക്സൈസ് കമ്മീഷണർ pathanamthittamedia.com