സംസ്ഥാന പ്ലാനിങ് ബോർഡിലേക്ക് വനിതാ നേതാക്കൾ ; ബിന്ദു കൃഷ്ണയും കെ.എ. തുളസിയും ബോർഡിൽ
തിരുവനന്തപുരം: വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കി സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ എ തുളസി എന്നിവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. ആസൂത്രണ ബോര്‍ഡില്‍ വനിതാ പ്രാതിനിത്യം വേണം എന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. ഡോക്ടര്‍ എസ് എസ് ലാലും ആസൂത്രണ ബോര്‍ഡിലുണ്ട്. സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ സിഎച്ച് അബ്ദുള്‍ റഹീമിനെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആസൂത്രണ ബോര്‍ഡില്‍ വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ തന്നെ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു.
നയരൂപീകരണത്തിലും ആസൂത്രണത്തിലും സുപ്രധാന പങ്കുവഹിക്കുന്ന ബോര്‍ഡില്‍ നിലവിലുള്ള അഞ്ച് വിദഗ്ദ്ധ അംഗങ്ങളും പുരുഷന്മാരാണെന്ന ഘടനാപരമായ പ്രശ്‌നമാണ് മന്ത്രി ചൂണ്ടിക്കാണിച്ചത്. ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും മുന്‍ഗണന നല്‍കുന്ന സംസ്ഥാനത്ത്, വികസന പ്രക്രിയയില്‍ സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി കത്തില്‍ വ്യക്തമാക്കിയിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്
-
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം
-
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം
-
കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും





