ഹൂതികള്‍ക്ക് നേരെ 24 മണിക്കൂറിനിടെ 951 ആക്രമണങ്ങള്‍ നടത്തിയെന്ന് യെമന്‍
ടയീസ്: ഹൂതികളും യെമന്‍ ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. യെമന്‍ പ്രവിശ്യകളായ ടയീസ്, അല്‍-ജൗഫ് എന്നിവിടങ്ങളിലേക്ക് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തി. വിവിധ പ്രവിശ്യകളിലേക്ക് നടന്ന ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും 25ലധികം പേര്‍ക്ക് പരിക്കേറ്റതായും യെമന്‍ ഭരണകൂടം അറിയിച്ചു. അല്‍-ജൗഫ് പ്രദേശത്ത് നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ഹൂതികള്‍ പുറത്തുവിട്ടു. അതേസമയം 24 മണിക്കൂറുനുള്ളില്‍ ഹൂത്തികള്‍ക്കെതിരെ 951 ആക്രമണങ്ങള്‍ നടത്തിയതായി യെമന്‍ ഭരണകൂടവും ആവകാശപ്പെട്ടു. പടിഞ്ഞാറന്‍ ടയീസിലും, ബാബ് അല്‍-മന്ദേബിലും ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ പ്രത്യേക വ്യോമാക്രമണം നടത്തിയതായും യെമന്‍ ഭരണകൂടം പറഞ്ഞു. ഇതിനിടെ സൗദിയിലെ ദമ്മാം വിമാനത്താവളത്തിലേക്കും ജിസാനിലെ റഡാര്‍ കേന്ദ്രത്തിന് നേരെയും ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു. തലസ്ഥാനമായ റിയാദില്‍ രണ്ട് ഡ്രോണുകള്‍ തടഞ്ഞതായി സൗദി സഖ്യസേനയും അറിയിച്ചിരുന്നു.
2014ല്‍ തലസ്ഥാനമായ സനാ പിടിച്ചെടുത്ത ഹൂതികള്‍ക്കെതിരെ സെപ്റ്റംബറിലാണ് യെമനില്‍ വീണ്ടും വ്യാപകമായ പോരാട്ടം ആരംഭിച്ചത്. കഴിഞ്ഞ മാസം ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനും സര്‍ക്കാര്‍ നിയന്ത്രണം പുനഃസ്ഥാപിക്കാനുമായി യെമന്‍ സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ ഡോണ്‍ ഓഫ് യെമന്‍’ ആരംഭിച്ചിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
-
തട്ടിപ്പും വെട്ടിപ്പുമായി മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ : നിക്ഷേപകരെ കാത്തിരിക്കുന്നത് വന്‍ ദുരന്തം
-
വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍
-
പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ





