Skip to content

ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകം : രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ; പെൺകുട്ടിയും പ്രതിപ്പട്ടികയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് 17കാരനെ കൊലപ്പെടുത്തിയതിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത 17 കാരന്റെയും ഇയാളുടെ സുഹൃത്ത് ഉമറിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. അഭിരാമിനെ കൊന്നത് താൻ ഒറ്റയ്ക്കാണെന്നാണ് 17കാരൻ പോലീസിന് നൽകിയ മൊഴി. എന്നാൽ ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനിടെ കസ്റ്റഡിയിലുള്ള മണക്കാട് സ്വദേശിയായ പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടത്തൽ. അഭിരാമിനെ ഈ പെൺകുട്ടിയാണ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഈ പെൺകുട്ടിയെയും കേസിൽ പ്രതിചേർക്കാനാണ് പോലീസിന്റെ തീരുമാനം. കൂടുതൽ പേർക്ക് കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അഭിരാമിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

കൊലപാതകത്തിന് പിന്നിൽ പ്രണയത്തെ ചൊല്ലിയുള്ള തർക്കമെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയും കൊലപാതകം നടത്തിയ 17കാരനും പ്രണയത്തിലായിരുന്നുവെന്നും കൊല്ലപ്പെട്ട അഭിറാം പെൺകുട്ടിക്ക് മെസ്സേജ് അയച്ചതാണ് കൊലപാതത്തിന് കാരണമെന്നും പൊലീസ് പറയുന്നു. അതിനിടെ പൊലീസിനെതിരെ ബന്ധുക്കൾ രംഗത്തെത്തി. പരാതി നൽകിയിട്ടും കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. ഞായറാഴ്ച ഉച്ചയോടെയാണ് അഭിരാമിനെ തേടി 17കാരിയായ പെൺ സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം വഴിയുള്ള കോൾ എത്തുന്നത്. പിന്നാലെ വീട്ടിൽ നിന്ന് ഇറങ്ങിയ അഭിറാം രാത്രി വൈകിയും തിരിച്ചെത്തിയില്ല. രാത്രി ബന്ധുക്കൾ ശ്രീകാര്യം സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പൊലീസ് വേണ്ട രീതിയിൽ അന്വേഷണം നടത്തിയില്ല എന്നാണ് ആരോപണം.

തിങ്കളാഴ് വൈകിട്ട് അഞ്ചരയോടെ വീട്ടിൽനിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ അഭിരാമിന്റെ മൃതദേഹം കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് 17കാരനിലേക്കും പത്ത് മണിയോടെ പ്രായപൂർത്തിയാകാത്ത പെൺസുഹൃത്തിലേക്കും എത്തിയത്. കസ്റ്റഡിയിലുള്ള പെൺകുട്ടിക്ക് കൊല്ലപ്പെട്ട അഭിറാം ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചിരുന്നു. ഇതാണ് പെൺകുട്ടിയുടെ 17കാരനായ സുഹൃത്തിനെ പ്രകോപിപ്പിച്ചത്. പെൺകുട്ടിയെ കൊണ്ട് ഇൻസ്റ്റഗ്രാം വഴി കോൾ ചെയ്യിച്ച് അഭിരാമിനെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവസ്ഥലത്ത് ഉമർ എന്ന പ്രതിയുടെ സുഹൃത്തുമുണ്ടായിരുന്നു. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഉമറിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ശേഷം ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കനത്ത പ്രതിഷേധത്തിനിടെയായിരുന്നു തെളിവെടുപ്പ്. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  2. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  3. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

  4. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  5. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം

Share on WhatsApp

Share this story

ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകം : രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ; പെൺകുട്ടിയും പ്രതിപ്പട്ടികയിലേക്ക് pathanamthittamedia.com