ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായ ഭക്ഷണവും ശുദ്ധജലവും ഉറപ്പാക്കും : ജില്ലാ കളക്ടര്‍
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പത്തനംതിട്ടയിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്ക് സുരക്ഷിതമായ ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും ഉറപ്പാക്കുകയെന്നത് ജില്ലയുടെ പ്രധാന ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ പറഞ്ഞു. വെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഭക്ഷ്യ പരിശോധന ലബോറട്ടറിയുടെ ഒന്നാം വാര്‍ഷികാഘോഷവും ഏകദിന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യപരിശോധനയില്‍ കൃത്യത, വിശ്വാസ്യത, സമയബന്ധിതത്വം, സാങ്കേതിക മികവ് എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. ഒരു സാമ്പിളിന്റെ പരിശോധനയില്‍ സംഭവിക്കുന്ന ചെറിയ അശ്രദ്ധ പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കാം.
അതിനാല്‍ ഓരോ പരിശോധനയും ഉയര്‍ന്ന പ്രൊഫഷണല്‍ ഉത്തരവാദിത്തത്തോടെയും ശാസ്ത്രീയമായ കൃത്യതയോടെയും നിര്‍വഹിക്കേണ്ടതുണ്ട്. മാറിവരുന്ന ഭക്ഷണരീതികള്ക്കനുസരിച്ച് ഭക്ഷ്യ ഗുണനിലവാരം, മായം ചേര്‍ക്കല്‍ എന്നിവയെക്കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കണം. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്തുന്നതിലും ഭക്ഷ്യസുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിലും ലബോറട്ടറിക്ക് വലിയ പങ്കുവഹിക്കാനാകും. ഭക്ഷ്യവസ്തുക്കളുടെ ഘടനയും ഗുണനിലവാരവും പരിശോധിക്കുന്ന രസതന്ത്രം, സസ്യജന്യ ഉത്പന്നങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന സസ്യശാസ്ത്രം, ഭക്ഷ്യജന്യ രോഗാണുക്കളെക്കുറിച്ച് പഠിക്കുന്ന ജന്തുശാസ്ത്രം തുടങ്ങിയ പഠനമേഖലകള്‍ ലബോറട്ടറിയുടെ പ്രവര്‍ത്തനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവയാണെന്നും കളക്ടര്‍ പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ സുജിത്ത് പെരേര അധ്യക്ഷത വഹിച്ചു. കാതോലിക്കേറ്റ് കോളേജ് ബോട്ടണി വിഭാഗം പ്രൊഫസര്‍ ബിനോയ് ടി.തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗവണ്മെന്റ് അനലിസ്റ്റ് എം.സുബ്ബുരാജ്, ഡെപ്യൂട്ടി അനലിസ്റ്റ് ടി.ഷൈനു മോള്, റിസര്‍ച്ച് ഓഫീസര്‍ എച്ച്.ഹേംലാല്‍, ആറന്മുള ഫുഡ് സേഫ്റ്റി ഓഫീസര്‍ പ്രശാന്ത് കുമാര്‍, പ്രൊഫസര്‍ വി.പി.തോമസ്, റിസര്‍ച്ച് ഓഫീസര്‍ എസ്.ജെ.ശ്രീദേവി എന്നിവര്‍ സംസാരിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി സൗജന്യ പ്രാഥമിക ജല ഗുണനിലവാര പരിശോധനയും കാതോലിക്കേറ്റ് കോളജിലെ ശാസ്ത്ര വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഭക്ഷ്യ സുരക്ഷാ സെമിനാറും നടന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്
-
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം
-
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം
-
കുവൈത്തിൽ നഴ്സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്സും





