പെരുന്തേനരുവി ഡാമിനോട് ചേർന്നുള്ള റോഡിലേക്ക് കാടുകൾ പടർന്നുനിൽക്കുന്നത് മേഖലയിൽ യാത്രാദുരിതം സൃഷ്ടിക്കുന്നു
പെരുന്തേനരുവി : പെരുന്തേനരുവി ഡാമിനോട് ചേർന്നുള്ള റോഡിലേക്ക് ഡാമിൽ നിന്നും വാരിയ മണ്ണ് കൂട്ടിയിട്ടിരിക്കുന്നതും റോഡിലേക്ക് കാടുകൾ പടർന്നുനിൽക്കുന്നതും മേഖലയിൽ രൂക്ഷമായ യാത്രാദുരിതം സൃഷ്ടിക്കുന്നു. ഇതുവഴി കടന്നുപോകുന്ന വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഡാമിന് മുകളിലൂടെ മറുകര കടക്കാനെത്തുന്ന വാഹനങ്ങൾക്കും വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കും പലപ്പോഴും വഴിയരികിലെ മണ്ണുകൂനയും കാടുകളും കാരണം മുന്നോട്ട് പോകാനാവാതെ, ഏറെ ദൂരം പുറകോട്ട് വാഹനം ഓടിച്ച് മാറ്റേണ്ട ഗതികേടാണ്. മുൻപ് ഈ റോഡിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രളയകാലത്ത് ഡാമിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയുമാണ് വാരി റോഡിനോട് ചേർന്നുള്ള ഭാഗത്ത് നിക്ഷേപിച്ചിരിക്കുന്നത്. മഴ പെയ്യുമ്പോൾ ഈ മണ്‍കൂനയിൽ നിന്ന് ചെളി റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
പെരുന്തേനരുവിയിലെത്തുന്ന നൂറുകണക്കിന് വിനോദസഞ്ചാരികൾക്ക് പുറമെ അത്തിക്കയം, കുടമുരുട്ടി, കൊച്ചുകുളം, കുരുമ്പൻമൂഴി എന്നീ മേഖലയിലുള്ള പൊതുജനങ്ങളും പ്രധാനമായി ആശ്രയിക്കുന്ന പാതയാണിത്. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് റോഡിലെ മണ്ണുകൂന നീക്കം ചെയ്യാനും പടർന്നുനിൽക്കുന്ന കാടുകൾ വെട്ടിമാറ്റി ഗതാഗതം സുഗമമാക്കാനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
അടൂർ പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു
-
തിരുവല്ല പബ്ലിക് സ്റ്റേഡിയം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും : മന്ത്രി ഒ.ജെ. ജനീഷ്
-
മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങൾ ആണെന്നും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ
Most read
-
റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു
-
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്
-
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം
-
കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും


