Skip to content

മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങൾ ആണെന്നും കോൺ​ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട: മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങൾ ആണെന്നും കോൺ​ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. കേസുകളെ നിയമപരമായി നേരിടും. പത്തനംതിട്ട ഡിസിസിക്ക് ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിയില്ല. അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. അടൂർ പോലീസ് സ്റ്റേഷൻ ആക്രമണം ​ഗൗരവകരമായാണ് സർക്കാർ കാണുന്നതെന്നും സംഭവത്തിൽ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം.

അടൂർ പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ അറസ്റ്റിലായ അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിന് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മൂന്നുമാസത്തിനിടെ ഒരു നോട്ടീസ് പോലും പോലീസ് നൽകിയില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പോലീസ് അറസ്റ്റ് ചെയ്ത ജയകൃഷ്ണൻ യഥാർഥ പ്രതി അല്ലെന്നും വാദം അഭിഭാഷകൻ വാദിച്ചു. കേസിലെ ഒന്നാംപ്രതി ബിജു ഉണ്ണിത്താന് മുൻകൂർ ജാമ്യം ലഭിച്ചതും പ്രധാനവാദമായി ഉയർത്തി. കഴിഞ്ഞ ദിവസമാണ് ജയകൃഷ്ണൻ പള്ളിക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനിലെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പറഞ്ഞിരുന്നു.

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമ കേസിൽ പ്രതികളും കുറ്റപത്രവും ഉടൻ ഉണ്ടാകുമെന്ന് പോലീസും വ്യക്തമാക്കി. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതിയാകും. ശ്രീനാദേവി കുഞ്ഞമ്മയെയും കേസിൽ പ്രതിചേർത്തേക്കും. കണ്ടാലറിയാവുന്ന പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ചർച്ചയായതോടെയാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്. മൂന്നുമാസം മുൻപെടുത്ത എഫ്.ഐ.ആറിൽ ഇതുവരെ തുടർനടപടികൾ എടുത്തിരുന്നില്ല. സംഭവത്തെക്കുറിച്ച് ഡിജിപി, പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  2. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  3. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം

  4. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

  5. കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും

Share on WhatsApp

Share this story

മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങൾ ആണെന്നും കോൺ​ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ pathanamthittamedia.com