Skip to content

പേരിനൊപ്പം ബിജെപി ; ഗവർണർ ഓം പ്രകാശ് മാഥൂറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി എസ്എഫ്ഐ

തിരുവനന്തപുരം: ഗവർണർ ഓം പ്രകാശ് മാഥൂറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി എസ്എഫ്ഐ. ഇൻസ്റ്റഗ്രാം പേജിലെ പേരിനൊപ്പം ബിജെപി എന്ന് ചേർത്തതിനാണ് പരാതി. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനാണ് പരാതി നൽകിയത്. ഇ-മെയിൽ മുഖേനെയാണ് രാഷ്ട്രപതിക്ക് പരാതി കൈമാറിയത്. 2026 ഒക്ടോബർ 23 ന് ആണ് ഓംപ്രകാശ് കേരളത്തിന്റെ പുതിയ ​ഗവർണറായി ചുമതലയേറ്റത്. ഗവർണർ പദവി ഒരു ഭരണഘടനാപരമായ നിഷ്പക്ഷ പദവിയാണെന്നും അത്തരമൊരു സ്ഥാനത്തിരിക്കുന്ന വ്യക്തി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് ഉപയോഗിക്കുന്നത് അനൗചിത്യമാണെന്നുമാണ് പ്രധാന വിമർശനം. ആർലേക്കറിന് പകരം കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേറ്റ ഓം പ്രകാശ് മാഥൂർ മുൻപ് ആർഎസ്എസ് പ്രചാരകനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായിരുന്നു. ഗവർണറായി ചുമതലയേറ്റതിനു ശേഷവും ഇൻസ്റ്റഗ്രാം ഐഡിയിൽ മാറ്റം വരുത്താത്തതാണ് ചർച്ചകൾക്ക് വഴിവെച്ചത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  2. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  3. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം

  4. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

  5. കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും

Share on WhatsApp

Share this story

പേരിനൊപ്പം ബിജെപി ; ഗവർണർ ഓം പ്രകാശ് മാഥൂറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി എസ്എഫ്ഐ pathanamthittamedia.com