കാലടി സർവകലാശാല വി സിയായി ഇരിക്കാൻ സിസി തോമസ് യോഗ്യയല്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്
തിരുവനന്തപുരം: കാലടി സർവകലാശാല വി സിയായി ഇരിക്കാൻ സിസി തോമസ് യോഗ്യയല്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സിസ തോമസ് സർവകലാശാല ആർ എസ് എസിന് തീറെഴുതി കൊടുക്കുന്നു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു സഞ്ജീവ്. വി സിയും സർക്കാരും കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്.ആറ് കള്ളങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വി സി യെ ആക്രമിച്ചു എന്നത് തെറ്റാണെന്നും കുട്ടികൾക്ക് അറ്റൻഡൻസ് ഇല്ലാ എന്നത് നുണയാണെന്നും ജൂൺ 1 മുതൽ ഓഗസ്റ്റ് വരെ വിദ്യാർത്ഥികൾക്ക് മതിയായ ഹാജർ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ പഠിക്കുന്നില്ല എന്നതും സിൻഡിക്കേറ്റ് അംഗങ്ങളെ പൂട്ടിയിട്ടുവെന്നതും നുണ. കോൺഗ്രസിനും അർ എസ് എസിനും ഒരേ ശബ്ദമാണ്.ആർക്ക് വേണ്ടിയാണ് കോൺഗ്രസ് ഓവർ ടൈം പണിയെടുക്കന്നതെന്നും ആർ എസ് എസുകാരിയെ സംരക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ നുണ പറയുന്നതെന്നും പി എസ് സഞ്ജീവ് ചോദിച്ചു. സംഘപരവാർ മനോഭാവമില്ലാത്തവർ സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. തെറ്റു ചെയ്യാത്തവർ എന്തിനാണ് മാപ്പ് പറയുന്നതെന്നും മാപ്പ് പറയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്
-
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം
-
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം
-
കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും





