Press release
പത്തനംതിട്ട – കുമ്പഴ റോഡിന്‍റെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കണം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
പത്തനംതിട്ട : കുമ്പഴ – പത്തനംതിട്ട റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് ആവശ്യപ്പെട്ടു. റോഡിന്‍റെ ടാറിങ് പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായി രണ്ടു വശങ്ങളിലും നടപ്പാതകളുടെ നിര്‍മ്മാണം മന്ദഗതിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. കണ്ണങ്കര മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള കടകളുടെ മുൻഭാഗത്ത് ഓട നിര്‍മ്മാണം നടക്കുന്നതിനാല്‍ ആളുകള്‍ക്ക് കടയിൽ കയറുവാനും വാഹനങ്ങൾ പാർക്ക് ചെയ്യുവാനും ബുദ്ധിമുട്ട് നേരിടുന്നു. ഇതില്‍ പരാതിപ്പെട്ടിട്ടും റോഡ് നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരന്‍റെ ഭാഗത്തുനിന്നും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. കടകളുടെ ഇരുവശങ്ങളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂർത്തീകരിച്ചില്ലെങ്കിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പത്തനംതിട്ട യൂണിറ്റ് പ്രസിഡണ്ട് അബൂ നവാസ് എം. അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു
-
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്
-
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം
-
കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും





