Skip to content

കടലിൽ ചൂടുകൂടുന്നു : കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലക്ക് ഭീഷണിയാകുന്നതായി വിദഗ്ധർ

കൊച്ചി : സമുദ്രോപരിതല താപനിലയിലെ വർധനവ്, ഉഷ്ണതരംഗങ്ങൾ, മത്സ്യലഭ്യതയിലെ മാറ്റങ്ങൾ, പവിഴപ്പുറ്റുകളുടെ നാശം, ഉപദ്രവകാരികളായ ആൽഗകളുെടെ വര്‍ധനവ്‌ എന്നിവ സമുദ്ര ആവാസവ്യവസ്ഥയ്ക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ ഭീഷണിയുയർത്തുന്നതായി സമുദ്ര ശാസ്ത്രജ്ഞർ മുന്നറിയിപ്പുനല്‍കി. കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സഥാപനത്തിൽ (സി.എം.എഫ്‌.ആർ.ഐ.) ആരംഭിച്ച രാജ്യാന്തര ട്രെവർ സഫാരി സിമ്പോസിയത്തിലാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പുനല്‍കിയത്. സമുദ്ര ആവാസവ്യവസ്ഥയിലെ ഭൗതിക – ജൈവ മാറ്റങ്ങൾ കൂടുതൽ കൃത്യമായി മനസിലാക്കുന്നതിനും സമയബന്ധിതമായ സമുദ്ര മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകുന്നതിനുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം. ഇതിനായി സാറ്റ് ലൈറ്റ് റിമോട്ട് സെൻസിംഗ്, സമുദ്ര നിരീക്ഷണ സംവിധാനങ്ങൾ, കാലാവസ്ഥാ മോഡലുകൾ, നിർമ്മിത ബുദ്ധി എന്നിവ ഏകോപിപ്പിക്കണമെന്നും വിദഗ്ധർ പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പ്, ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, സി.എം.എഫ്.ആർ.ഐ., മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായാണ് സിമ്പോസിയം നടത്തുന്നത്.

30 രാജ്യങ്ങളിൽ നിന്നുള്ള ഫിഷറീസ്, കാലാവസ്ഥ പഠനം, സമുദ്ര നിരീക്ഷണം, റിമോട്ട് സെൻസിംഗ് മേഖലകളിലെ മുന്നൂറിലേറെ വിദഗ്ധരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പാർട്ണർഷിപ്പ് ഫോർ ഒബ്‌സർവേഷൻ ഓഫ് ദി ഗ്ലോബൽ ഓഷ്യൻ സി.ഇ.ഒ. ഡോ.സോഫി സീയാവെ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ലഭ്യമായ വിവരങ്ങൾ കൃത്യമായി ഉപയോഗിച്ച് മത്സ്യബന്ധന മേഖലകൾ പ്രവചിക്കുന്നതിനും ആൽഗൽ ബ്ലൂം സാന്നിധ്യം കണ്ടെത്തുന്നതിനും കടൽ ഉഷ്ണതരംഗങ്ങളും മോശം കാലാവസ്ഥയും മുൻകൂട്ടി പ്രവചിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ അനിവാര്യമാണെന്ന് അവർ പറഞ്ഞു. നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍റർ ഡെപ്യൂട്ടി ഡയറക്ടർ ഡോ.എൻ.അപർണ്ണ മുഖ്യപ്രഭാഷണം നടത്തി. കുസാറ്റ് വൈസ് ചാൻസലർ ഡോ.എം.ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. പ്ലിമൗത്ത് മറൈൻ ലബോറട്ടറി പ്രിൻസിപ്പൽ സയന്‍റിസ്റ്റ് പ്രൊഫ.ശുഭ സത്യേന്ദ്രനാഥ്, സി.എം.എഫ്.ആർ.ഐ.ഡയറക്ടർ ഡോ.ഗ്രീൻസൺ ജോർജ്ജ്‌, ഐ.എസ്.ആർ.ഒ. നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍റർ ഡെപ്യൂട്ടി ഡയറക്ടർ ഡോ.എൻ.അപർണ്ണ, സിമ്പോസിയം കൺവീനർ ഡോ.ഷാജു എസ്.എസ്. എന്നിവർ പ്രസംഗിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  2. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം

  3. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  4. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

  5. കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും

Share on WhatsApp

Share this story

കടലിൽ ചൂടുകൂടുന്നു : കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലക്ക് ഭീഷണിയാകുന്നതായി വിദഗ്ധർ pathanamthittamedia.com