കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
തിരുവനന്തപുരം : കുടിശ്ശിക, ജി.എസ്.ടി. പ്രശ്നങ്ങൾ നിർമ്മാണവസ്തുക്കളുടെ ക്ഷാമം, അമിത വിലക്കയറ്റം തുടങ്ങിയവ മൂലം കേരളത്തിലെ ബഹുഭൂരിപക്ഷം കരാറുകാരും കടക്കെണിയിലാണെന്നും അവർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണമെന്നും കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി ആവശ്യപ്പെട്ടു. സർക്കാരിൽ നിന്നും കുടിശ്ശിക ലഭിക്കാനുള്ള കരാറുകാർക്കെതിരെ ബാങ്കുകൾ ജപ്തി നടപടികൾ സ്വീകരിക്കുകയോ പിഴപ്പലിശ ഈടാക്കുകയോ ചെയ്യരുത്. സർഫാസി നിയമം നടപ്പാക്കുന്നതിനുമുൻപ് വായ്പകൾ പുനക്രമീകരിക്കണം. കരാർ പണികളിൽ ത്രികക്ഷി ( സർക്കാർ – ബാങ്ക് – കരാറുകാർ ) എഗ്രിമെന്‍റ് സാധ്യമാണോ എന്ന് പരിശോധിക്കണം. സർക്കാരിൽ നിന്നും പണം ലഭിക്കുന്നതിനുമുൻപ് കരാറുകാരൻ വായ്പ തുക അടയ്ക്കുന്നത് അപ്രായോഗികമാണ്.
സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിയുമായും കരാറുകാരുടെ സംഘടനകളുമായും മുഖമന്ത്രി ചർച്ച നടത്തി ന്യായമായ പരിഹാരമുണ്ടാക്കണം. ആവശ്യമെങ്കിൽ കടക്കെണിയിലുള്‍പ്പെട്ട കരാറുകാർക്കുവേണ്ടി പ്രത്യേക കടാശ്വാസ പദ്ധതി നടപ്പാക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ബിൽഡേഴ്സ് അസോസിയേഷൻ മുൻ ദേശിയ ഉപാധ്യക്ഷൻ ആർ.മുരുകൻ യോഗം ഉദ്ഘാടനം ചെയ്തു. ചെയർമാൻ നജീബ് മണ്ണേല്‍ അധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി എസ്.എസ്.മനോജ് മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രിക്ക് സമർപ്പിക്കുവാനുള്ള അവകാശ പത്രിക കേരള ഗവൺമെന്‍റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വർഗീസ് കണ്ണമ്പള്ളി അവതരിപ്പിച്ചു. റെയിൽവേ കോൺട്രാക്ടേഴ്സ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് അലക്‌സ് പെരുമാലിൽ, ആർ.രാധാകൃഷ്ണൻ, ജോസഫ് ജോൺ, കെ.അനിൽകുമാർ, സുനിൽ പോള, അഡ്വ.ലതാകുമാരി, ആർ.വിശ്വനാഥൻ, അഷറഫ് കടവിളാകം, അബ്ദുൾ സലാം തുടങ്ങിയവർ പ്രസംഗിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്
-
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം
-
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം
-
കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും





