Skip to content

‘ഫോം 6’ല്‍ വരുത്തിയ വിവാദമായ മാറ്റങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാനുള്ള ‘ഫോം 6’ല്‍ വരുത്തിയ വിവാദമായ മാറ്റങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫോം 6ന് ഒപ്പം നല്‍കേണ്ടിയിരുന്ന സത്യപ്രസ്താവന ഒഴിവാക്കി. ഫോം 6ലെ ജെ, കെ ഡിക്ലറേഷനുകളാണ് ഒഴിവാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവർ നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ച മാറ്റമായിരുന്നു ഇത്. ഫോം 6ല്‍ മാറ്റം വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഫോം 6ല്‍ അപേക്ഷ നല്‍കുമ്പോള്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന മൂന്ന് പ്രസ്താവനകളിലൊന്ന് തിരഞ്ഞെടുക്കേണ്ടിയിരുന്നു.

2000ത്തിന്റെ തുടക്കത്തില്‍ നടന്ന അവസാന എസ്ഐആറിലെ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്നോ, മാതാപിതാക്കളുടെയോ മുത്തച്ഛന്റെയോ മുത്തശിയുടെയോ പേര് അതിലുണ്ടായിരുന്നോ, അതോ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ അതില്‍ ഇല്ലായിരുന്നോ എന്നിവയിലൊന്നാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിന് മറുപടി നല്‍കാതെ അപേക്ഷകന് മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ നിയമപരമായ ഭേദഗതി വരുത്താതെ ഇത്തരം മാറ്റങ്ങള്‍ ഫോം 6ല്‍ വരുത്താനാകില്ലെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിവേക് ജോഷി ചൂണ്ടിക്കാട്ടിയിരുന്നതായി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് സുഖ്ബീര്‍ സിങ് സന്ധുവും ഇതിനെ അനധികൃതമെന്ന് വിശേഷിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എസ്‌ഐആറിനെതിരെ സുപ്രിംകോടതിയില്‍ ഹരജി വന്നപ്പോള്‍ ഫോം 6ല്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് കമ്മീഷനോട് ചോദ്യമുയര്‍ന്നിരുന്നു. ഫോം 6ല്‍ വരുത്തിയ മാറ്റങ്ങള്‍ സുപ്രിംകോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫോം 6 ഭേദഗതി ചെയ്തിട്ടില്ലെന്നാണ് അന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. ഫോം 6ല്‍ ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളൂ. എസ്ഐആര്‍ പ്രക്രിയയ്ക്ക് ആവശ്യമായ സത്യവാങ്മൂലം ഒരു പ്രത്യേക രേഖയായിരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. പിന്നാലെയാണ് ഇപ്പോള്‍ ഫോം 6ന് ഒപ്പമുള്ള സത്യപ്രസ്താവന ഒഴിവാക്കിയത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  2. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  3. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം

  4. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

  5. കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും

Share on WhatsApp

Share this story

‘ഫോം 6’ല്‍ വരുത്തിയ വിവാദമായ മാറ്റങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ pathanamthittamedia.com