Skip to content

Notice

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

കുടിശ്ശിക നിവാരണ അദാലത്ത്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ 2027 ഏപ്രില്‍ 25 വരെ ജില്ലാതല കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നു. അംശാദായ അടവില്‍ കുടിശ്ശിക വരുത്തി അംഗത്വം റദ്ദായിട്ടുള്ള തൊഴിലാളികള്‍ക്ക് services.unorganisedwssb.org/index.php/home ലൂടെ അംശാദായം ഒടുക്കി അംഗത്വം പുനസ്ഥാപിക്കാം. ഫോണ്‍  0468 2220248.
–
ലേലം
പത്തനംതിട്ട അയിരൂര്‍ ജില്ല ആയുര്‍വേദാശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന  280 സെ.മീ വണ്ണമുള്ള തേക്ക് മരം നവംബര്‍ ആറ് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍  04735 231900.
–
ശബരിമല തീര്‍ത്ഥാടനം : മന്ത്രി എ.പി.അനില്‍കുമാറിന്റെ  അധ്യക്ഷതയില്‍ അവലോകന യോഗം നവംബര്‍ അഞ്ചിന്
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്റെ  മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി റവന്യൂ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നവംബര്‍ അഞ്ചിന് രാവിലെ 11.30 ന് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ അവലോകന യോഗം ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍, സെക്രട്ടറിമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തെള്ളിയൂര്‍കാവ് വാണിഭം : ആലോചനായോഗം നവംബര്‍ നാലിന്
തെള്ളിയൂര്‍കാവ് വൃശ്ചികവാണിഭം നവംബര്‍ 17 മുതല്‍ നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പഴകുളം മധു എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ നവംബര്‍ നാലിന് വൈകിട്ട് മൂന്നുമണിക്ക് തെള്ളിയൂര്‍ക്കാവ് ക്ഷേത്ര കോമ്പൗണ്ടിലെ ശബരിമല ഇടത്താവളത്തില്‍ ആലോചനായോഗം ചേരും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
–
കാപ്പാ ശില്‍പ്പശാല
കാപ്പാ അഡ്വൈസറി ബോര്‍ഡിന്റെ  നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവെന്‍ഷന്‍) ആക്ട് (കാപ്പാ) മായി ബന്ധപ്പെട്ട ശില്‍പ്പശാല നവംബര്‍ ഏഴിന് രാവിലെ 10 മുതല്‍ 12 വരെ കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കാപ്പാ ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് പി.ഉബൈദ്, അംഗങ്ങളായ മുഹമ്മദ് വാസീം, അഡ്വ.പി.സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കെല്‍ട്രോണില്‍ മീഡിയ കോഴ്‌സുകളില്‍ പ്രവേശനം
കെല്‍ട്രോണില്‍ അഡ്വാന്‍സ് ജേര്‍ണലിസം – മീഡിയ സ്ട്രാറ്റജീസ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് നവംബര്‍ 10 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ സെന്‍ററുകളിലാണ് ബാച്ചുകള്‍ ആരംഭിക്കുന്നത്. ബിരുദം, പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേര്‍ണലിസം, വാര്‍ത്താ അവതരണം, സോഷ്യല്‍ മീഡിയ കണ്ടന്റ് നിര്‍മ്മാണം, ആങ്കറിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. ഫോണ്‍  9544958182.
–
ഗതാഗത നിയന്ത്രണം
റാന്നി – കല്ല്യാണിമുക്ക്- അലിമുക്ക് റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിയന്ത്രിക്കുമെന്ന് റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 04735 224757.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Government notices

More More from Government notices news

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

  4. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി

  5. പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

Share on WhatsApp

Share this story

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല pathanamthittamedia.com