തൊഴില്‍ സംരംഭങ്ങള്‍ക്കും ഭവന നിര്‍മ്മാണത്തിനും പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നു
അടൂര്‍ : തൊഴില്‍ സംരംഭങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഭവന നിര്‍മാണത്തിനും പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ ആവശ്യങ്ങള്‍ക്ക് ആറുശതമാനം പലിശ നിരക്കില്‍ പരമാവധി രണ്ട് ലക്ഷം രൂപ വായ്പ അനുവദിക്കും. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി മൂന്നുലക്ഷം രൂപ വരെ 8.5 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും. 3.8 ശതമാനം മുതല്‍ ഒന്‍പത് ശതമാനം വരെ പലിശ നിരക്കില്‍ പരമാവധി 15 ലക്ഷം രൂപ വരെ വാഹന വായ്പയും 9.5 ശതമാനം മുതല്‍ 11 ശതമാനം വരെ പലിശ നിരക്കില്‍ പരമാവധി 10 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പയും ലഭിക്കും. കുടുംബശ്രീയിലൂടെ വിതരണം ചെയ്യുന്ന മൈക്രോ ക്രെഡിറ്റ് വായ്പ ഒരു സി.ഡി.എസ്. ന് മൂന്നുകോടി രൂപ വരെയും വ്യക്തികള്‍ക്ക് 1.25 ലക്ഷം രൂപ വരെയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734 293677 എന്ന നമ്പരില്‍ ബന്ധപ്പെടുക.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍
-
വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി
-
പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ





