Skip to content

പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. അഭിഭാഷകര്‍ ബഹളം വെക്കരുതെന്നും തന്നെ ഉത്തരവ് പറയാന്‍ അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകർ ഈ രീതിയില്‍ ബഹളം വെക്കരുതെന്നും ഇത് ചന്തയല്ലെന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സമരങ്ങള്‍ക്ക് നിശ്ചിത കാലയളവ് നിശ്ചയിക്കണം. അനുമതി നല്‍കിയാലും ഇല്ലെങ്കിലും അതിന്റെ കാരണം വ്യക്തമാക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. വിവിധ ഹർജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

സമരത്തിന് ആഹ്വാനം നല്‍കിയവര്‍ നഷ്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കട്ടെയെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. അടുത്ത രണ്ട് മാസത്തേക്ക് പ്രതിഷേധങ്ങളോ ധാരണകളോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ഉണ്ടായാല്‍ അത് ഈ ഉത്സവസീസണെ സാരമായി ബാധിക്കുമെന്നും എസ്ജി പറഞ്ഞു. ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് ഒരു ദിവസത്തേക്ക് മാത്രമേ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ 17 ദിവസത്തേക്ക് സ്ഥലം കൈവശപ്പെടുത്തി. മുന്‍കൂര്‍ അനുമതിയില്ലാതെ പാര്‍ലമെന്റിലേക്കും സുപ്രിംകോടതിയിലേക്കും മാര്‍ച്ച് നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും എസ്ജി ചൂണ്ടിക്കാട്ടി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

  4. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി

  5. പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

Share on WhatsApp

Share this story

പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് pathanamthittamedia.com