Skip to content

Notice

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

ടെന്‍ഡര്‍
ശബരിമല മണ്ഡല – മകരവിളക്കിനോടനുബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പിന്‍റെയും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സേഫ് സോണ്‍ പ്രോജക്ടിന്‍റെ 2026 – 27 വര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച സുവനീര്‍, വീഡിയോ, തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വീഡിയോ എന്നിവ തയാറാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ നവംബര്‍ 10 നകം പത്തനംതിട്ട ആര്‍.ടി. ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2222426, 8547639003.
–
കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍ററില്‍ പ്രവേശനം
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍ററില്‍ പി.എസ്.സി. പരീക്ഷകള്‍ക്ക് യോഗ്യമായ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. വേഡ് പ്രോസസ്സിംഗ് ആന്‍റ് ഡേറ്റാ എന്‍ട്രി, ഡി.സി.എ., പി.ജി.ഡി.സി.എ., കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി., പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0469 2961525, 8281905525.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ സെലക്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു
മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ 2027 – 29 വര്‍ഷം അറിയിക്കുവാന്‍ സാധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് താത്കാലിക സെലക്ട് ലിസ്റ്റ് തയാറാക്കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി മല്ലപ്പള്ളി എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in ലൂടെയോ ലിസ്റ്റ് പരിശോധിക്കാം. സെലക്ട് ലിസ്റ്റുകള്‍ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ നവംബര്‍ 18 നു മുന്‍പ് മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2785434.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Government notices

More More from Government notices news

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. ശ്രീനാദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിൽ അതൃപ്തി ; പരസ്യപ്രതികരണത്തിന് വേണ്ടെന്ന നിലപാടിൽ ജില്ലാ നേത‍ൃത്വം

Share on WhatsApp

Share this story

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല pathanamthittamedia.com