Skip to content

ഡൽഹി കലാപ ഗൂഢാലോചനക്കേസില്‍ ജാമ്യം തേടി വിദ്യാര്‍ഥി നേതാക്കളായ ഉമർ ഖാലിദും ഷർജീൽ ഇമാമും

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസില്‍ ജാമ്യം തേടി വിദ്യാര്‍ഥി നേതാക്കളായ ഉമർ ഖാലിദും ഷർജീൽ ഇമാമും സുപ്രിംകോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.വിചാരണത്തടവുകാരായി ആറര വർഷത്തിലധികം തടവിൽ കഴിഞ്ഞിട്ടും പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സുപ്രിംകോടതി നിശ്ചയിച്ച ഒരു വർഷത്തെ സാവകാശം അവസാനിക്കാറായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.2020 സെപ്റ്റംബർ 25നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

18 പ്രതികളുള്ള കേസിൽ 47 സംരക്ഷിത സാക്ഷികൾ ഉൾപ്പെടെ 900ലധികം സാക്ഷികളെ പ്രോസിക്യൂഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഒരു സാക്ഷിയെപ്പോലും വിസ്തരിക്കാൻ സാധിച്ചിട്ടില്ലെന്ന് ഷർജീൽ ഇമാം ചൂണ്ടിക്കാട്ടുന്നു. വിചാരണയില്ലാതെ നീളുന്ന തടവ് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ഉമർ ഖാലിദ് തന്റെ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. സെപ്തംബര്‍ 30നാണ് ഡൽഹി ഹൈക്കോടതി ഇരുവർക്കും ജാമ്യം നിഷേധിച്ചത്.

2020 ഫെബ്രുവരിയിൽ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കിടെയുണ്ടായ വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‍ലിംകളായിരുന്നു. ഗൂഢാലോചനയിൽ പങ്കാളികളാണെന്നാരോപിച്ച് യു.എ.പി.എയും ഇന്ത്യൻ ശിക്ഷാ നിയമവും പ്രകാരമാണ് ഖാലിദിനെയും ഇമാമിനെയും ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വിചാരണ തടവുകാരനായി ജയിലില്‍ തുടരുന്ന ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ നേരത്തെ പലതവണ കീഴ്‌ക്കോടതികളും ഹൈക്കോടതിയും തള്ളിയിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  3. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ

Share on WhatsApp

Share this story

ഡൽഹി കലാപ ഗൂഢാലോചനക്കേസില്‍ ജാമ്യം തേടി വിദ്യാര്‍ഥി നേതാക്കളായ ഉമർ ഖാലിദും ഷർജീൽ ഇമാമും pathanamthittamedia.com