Skip to content

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിന് പിന്നാലെ നടന്ന യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിനും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനും എതിരെ അതൃപ്തി കടുക്കുന്നു. ഹെഗ്സേത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പ്രസിഡന്‍റ് ട്രംപ് എറ്റെടുക്കാത്തതിലും പാർട്ടിയിൽ അതൃപ്തിയുണ്ടെന്നാണ് വ്യക്തമാകുന്നത്. അതേസമയം ക്രിപ്റ്റോ അടക്കം ശതകോടികളുടെ ഇടപാടുകളിൽ ട്രംപിനും കുടുംബത്തിനും എതിരെ അന്വേഷണത്തിന് സെനറ്റിലെ ഡെമോക്രാറ്റുകൾ നീക്കം തുടങ്ങി.

ഈ തെരഞ്ഞെടുപ്പ് തോൽവിക്ക് ഇറാൻ യുദ്ധവുംകാരണമായേക്കാം’ – അമേരിക്കൻ പ്രസിഡന്‍റുമാരുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ ട്രംപിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാൻ ഇനിയും തയ്യാറല്ല പ്രസിഡന്‍റ് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ വാക്കുകൾ. ഇന്നലെ മാധ്യമപ്രവർത്തകരെ കണ്ടപ്പോയും ട്രംപ് പറഞ്ഞത് വൈറ്റ് ഹൗസിലെ തന്‍റെ ബോൾ റൂം മോടി പിടിപ്പിക്കുന്നതിനെക്കുറിച്ചാണ്. ട്രംപ് ആഡംബര ബോൾ റൂം പണിയുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, തകർന്നടിഞ്ഞ റിപ്പബ്ലിക്കൻ കോട്ടകൾ തിരികെ പടുത്തുയർത്തുന്നതിനെക്കുറിച്ച് വ്യക്തമായ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. തോൽവിക്ക് ഇറാൻ യുദ്ധവും ജീവിതച്ചെലവ് കുത്തനെ കൂടിയതും കാരണമായെന്ന് വാൻസ് തുറന്നു പറഞ്ഞു.

2028 ൽ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നയാളാണ് വാൻസ്. ട്രംപിനെപ്പോലെ മാധ്യമങ്ങളിൽ എന്തും വാവിട്ട് സംസാരിക്കാത്ത, കുശാഗ്രബുദ്ധിയായ വാൻസിനെ മുൻ നിർത്തി മാത്രമേ, ഇനി 2028 ലെ തെരഞ്ഞെടുപ്പിനെ നേരിടാനാകൂ എന്ന് റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചറിയുന്നു. അതേസമയം ഇറാൻ യുദ്ധത്തിലെ പിഴവുകൾക്ക് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിന്‍റെ മേൽ പഴി ചാരുകയാണ് റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ. പീറ്റിന്‍റെ സ്ഥാനം തെറിക്കാനാണ് സാധ്യത.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. ശ്രീനാദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിൽ അതൃപ്തി ; പരസ്യപ്രതികരണത്തിന് വേണ്ടെന്ന നിലപാടിൽ ജില്ലാ നേത‍ൃത്വം

Share on WhatsApp

Share this story

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ pathanamthittamedia.com