Skip to content

യുഎഇ വിപണിയിലേക്ക് വ്യക്തിഗത പറക്കും കാർ

ദുബായ് : റോഡിലൂടെ സാധാരണ കാർ പോലെ ഓടിക്കാം, വീട്ടിൽ പാർക്ക് ചെയ്യാം, ആവശ്യം വരുമ്പോൾ വിമാനമാക്കി മാറ്റി ആകാശത്തിലൂടെ പറക്കാം. സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന ഈ കാഴ്ച യാഥാർഥ്യമാകുകയാണ് യുഎഇയിൽ. ചൈനീസ് കമ്പനിയായ ‘എയറിഡ്ജ്’ വികസിപ്പിച്ച വ്യക്തിഗത പറക്കും കാറാണ് യുഎഇ വിപണിയിലെത്താൻ ഒരുങ്ങുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള എയർ ടാക്സികളിൽനിന്ന് വ്യത്യസ്തമായി വ്യക്തികൾക്ക് സ്വന്തമായി വാങ്ങി ഉപയോഗിക്കാവുന്ന രീതിയിലാണ് ‘ലാൻഡ് എയർക്രാഫ്റ്റ് കാരിയർ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആറ് ചക്രങ്ങളുള്ള റോഡ് വാഹനവും അതിൽനിന്ന് വേർപെടുത്താൻ കഴിയുന്ന രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് വിമാനവും ചേർന്നതാണ് ഈ സംവിധാനം. പ്രത്യേകമായി നിശ്ചയിച്ച ഫ്ലയിങ് ഏരിയകളിൽ വാഹനം എത്തിച്ചശേഷം ഒറ്റ ബട്ടൺ അമർത്തിയാൽ വിമാനഭാഗം കാറിൽനിന്ന് വേർപെടും.

പാർക്ക് ചെയ്യുന്ന സ്ഥലത്തിന്റെ പ്രതലത്തിനനുസരിച്ച് വിമാനഭാഗം സുരക്ഷിതമായി താഴെയിറക്കാൻ സഹായിക്കുന്ന എയർ സസ്പെൻഷൻ സംവിധാനവും ഇതിലുണ്ട്. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ വിമാനത്തെ വാഹനവുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനും പ്രത്യേക സാങ്കേതികവിദ്യയുണ്ട്. ഓട്ടോമാറ്റിക് ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ റോഡ് വാഹനം വിമാനത്തിനടുത്തേക്ക് സ്വയം എത്തും. തുടർന്ന് വിമാനഭാഗത്തെ വാഹനത്തിനുള്ളിലേക്ക് തിരിച്ചെടുക്കും. ഈ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ നാല് മുതൽ അഞ്ച് മിനിറ്റ് വരെ മതിയാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. ശ്രീനാദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിൽ അതൃപ്തി ; പരസ്യപ്രതികരണത്തിന് വേണ്ടെന്ന നിലപാടിൽ ജില്ലാ നേത‍ൃത്വം

Share on WhatsApp

Share this story

യുഎഇ വിപണിയിലേക്ക് വ്യക്തിഗത പറക്കും കാർ pathanamthittamedia.com