Skip to content

രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ

കർണാൽ : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംവാദത്തിന് തയ്യാറെങ്കിൽ പ്രധാനമന്ത്രിക്ക് കത്തെഴുതാമെന്നും ചർച്ചയ്ക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാമെന്നും അമിത് ഷാ പറഞ്ഞു. എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാം. പക്ഷെ രാഹുൽ ഗാന്ധി നുണ പ്രചാരണം അവസാനിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്ക് എത്ര വേണമെങ്കിലും നെഞ്ചത്തടിച്ച് പ്രതിഷേധിക്കാമെന്നും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി വോട്ടർ പട്ടികയിൽ നിന്ന് നീക്കി രാജ്യത്തുനിന്ന് പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ കർണാലിൽ നടന്ന ബിജെപിയുടെ ‘ലോക്തന്ത്ര ബചാവോ, അരാജകതാ ഹഠാവോ’ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  4. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

  5. ബെം​ഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു

Share on WhatsApp

Share this story

രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ pathanamthittamedia.com