പോത്തുപാറ – അതിരുങ്കല്‍ – മുറിഞ്ഞകല്‍ റോഡില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ : സ്കൂള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ പോലീസ്
കോന്നി : പോത്തുപാറ – അതിരുങ്കല്‍ – മുറിഞ്ഞകല്‍ റോഡില്‍ ടിപ്പര്‍ ലോറികളുടെ അമിത വേഗതയിലുള്ള സഞ്ചാരം സ്കൂള്‍ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനെത്തുടര്‍ന്ന് അതിരുങ്കല്‍ ഗവ.എല്‍.പി.സ്കൂള്‍ അധികൃതര്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.വി.കലയാണ് പരാതി നല്‍കിയത്. റോഡിന്‍റെ നൂറുമീറ്റര്‍ പരിധിയിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ പൊതുനിരത്തില്‍ സഞ്ചരിക്കുവാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ഇവയെല്ലാം കാറ്റില്‍പറത്തിയാണ് ഇവിടുത്തെ പാറമടകളില്‍ നിന്നുള്ള ലോറികള്‍ സഞ്ചരിക്കുനത്.
മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലേക്ക് ഭൂരിഭാഗം കുട്ടികളും ടിപ്പര്‍ ലോറികള്‍ സഞ്ചരിക്കുന്ന ഈ റോഡിലൂടെ നടന്നാണ് വരുന്നത്. ഇത് കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറുകയാണ്. ഈ വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും കൂടല്‍ പോലീസ് ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം. റോഡില്‍ ഉയരുന്ന പൊടിപടലങ്ങളും കുട്ടികള്‍ക്ക് ശ്വാസംമുട്ടല്‍ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല ഇതേ റോഡില്‍ മുന്‍പ് നിരവധി ടിപ്പര്‍ ലോറി അപകടങ്ങളും നടന്നിട്ടുണ്ട്. ഗുരുതരമായ ഈ വിഷയത്തില്‍ രേഖാമൂലം പരാതി ലഭിച്ചിട്ടും പോലീസ് നടപടി വൈകുന്നതില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
ആധാർ അധിഷ്ഠിത പണമിടപാട് അവസാനിപ്പിക്കുന്നു ; പകരം വോട്ടർ ഐഡിയും ബയോമെട്രിക്‌സും
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി
-
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി





