ആധാർ അധിഷ്ഠിത പണമിടപാട് അവസാനിപ്പിക്കുന്നു ; പകരം വോട്ടർ ഐഡിയും ബയോമെട്രിക്സും
ന്യൂഡൽഹി : സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനുള്ള നിലവിലെ ആധാർ അധിഷ്ഠിത സംവിധാനം മാറ്റാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ആധാർ നമ്പറിന് പകരം ബയോമെട്രിക് വിവരങ്ങളും വോട്ടർ ഐഡി നമ്പറും ഉപയോഗിച്ചുള്ള പണമിടപാട് സംവിധാനം ഉടൻ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രഞ്ജൻ സിങ് അറിയിച്ചു. പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച ‘പീപ്പിൾസ് പ്ലാൻ ക്യാമ്പയിൻ 2026-27’ പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആധാർ നമ്പർ അടിസ്ഥാനമാക്കി ഗുണഭോക്താക്കൾക്ക് പണം നൽകുന്ന രീതി അവസാനിപ്പിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ആധാർ കാർഡ് നിർമിച്ചുനൽകുന്ന സ്ഥാപനങ്ങൾ എല്ലായിടത്തും വ്യാപകമായിട്ടുണ്ടെന്നും വ്യാജ ആധാർ കാർഡുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പോലും നിർമിച്ചുനൽകാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഗുണഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങളും വോട്ടർ ഐഡി നമ്പറും അടിസ്ഥാനമാക്കി പണം കൈമാറാനുള്ള നീക്കം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ശ്രീകാര്യത്ത് 17കാരന് അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
-
റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്
-
വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക





