Skip to content

വനങ്ങളിലും സംരക്ഷിതപ്രദേശങ്ങളിലും പ്ലാസ്റ്റിക്കും , മാലിന്യവും വലിച്ചെറിഞ്ഞാൽ പണി കിട്ടും ; ഡിസംബര്‍ ഒന്നുമുതല്‍ നടപ്പാക്കും

തിരുവനന്തപുരം : വനങ്ങളിലും സംരക്ഷിതപ്രദേശങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ 2000 രൂപ പിഴ ഈടാക്കാനുള്ള തീരുമാനം ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിൽ. ഇത്തരത്തിൽ വനമേഖലയിൽ മാലിന്യം ഉപേക്ഷിക്കുന്നവർക്കെതിരെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റാങ്കിലോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താം. പിഴ തുക അടയ്ക്കാത്തവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും. ദേശീയോദ്യാനം, വന്യജീവിസങ്കേതം, കമ്യൂണിറ്റി റിസര്‍വ് ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങളില്‍ പ്ലാസ്റ്റിക്കും മണ്ണില്‍ ലയിക്കാത്ത മാലിന്യവും വലിച്ചെറിയുന്നവര്‍ക്കെതിരെയാണ് നടപടി. സന്ദര്‍ശകര്‍ വലിച്ചെറിയുന്ന ആഹാരാവശിഷ്ടത്തോടുകൂടിയ പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും കഴിക്കുന്നത് വന്യമൃഗങ്ങളുടെയും പക്ഷികളുടെയും ജീവന് ഭീഷണിയാകുന്നുണ്ട്. മാത്രമല്ല പ്ലാസ്റ്റിക് മാലിന്യം ആവാസവ്യവസ്ഥയെയും അപകടത്തിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി വനം വകുപ്പ് രംഗത്തെത്തിയത്.

സന്ദർശകർക്ക് മാത്രമല്ല വനത്തിനുള്ളിലെ ജനവാസമേഖലയിലേക്കും മറ്റാവശ്യങ്ങള്‍ക്കും സംരക്ഷിതപ്രദേശങ്ങളിലൂടെ യാത്രചെയ്യുന്നവര്‍ക്കും ഈ നിയമം ബാധകമാണ്. പിഴ ഇനത്തിൽ ലഭിക്കുന്ന തുക സംരക്ഷിത പ്രദേശം ശുചിയാക്കാന്‍ മാത്രമേ വിനിയോഗിക്കുകയുള്ളൂ. സംരക്ഷിത പ്രദേശങ്ങളില്‍ ഹരിതചട്ടം നടപ്പാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വിഎസ്എസ്-ഇഡിസി പ്രതിനിധികള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന സമിതി രൂപവത്കരിക്കാനും തീരുമാനമായി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  3. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  4. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  5. വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക

Share on WhatsApp

Share this story

വനങ്ങളിലും സംരക്ഷിതപ്രദേശങ്ങളിലും പ്ലാസ്റ്റിക്കും , മാലിന്യവും വലിച്ചെറിഞ്ഞാൽ പണി കിട്ടും ; ഡിസംബര്‍ ഒന്നുമുതല്‍ നടപ്പാക്കും pathanamthittamedia.com