Skip to content

സംസ്ഥാനത്ത് ചെറുമീനുകളുടെ വില കുതിച്ചുയരുന്നു

കൊച്ചി : സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചുകൊണ്ട് മത്സ്യവില കുതിച്ചുയരുന്നു. ജനപ്രിയ മത്സ്യ ഇനങ്ങളായ മത്തിക്കും അയലക്കും ദിനംപ്രതി വില കയറിക്കൊണ്ടിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് 100-150 രൂപ കിലോ വിലയുണ്ടായിരുന്ന മത്തി(ചാള) 300 രൂപയായി ഉയര്‍ന്നു. ചെറിയ മത്തിക്ക് പോലും 240-250 രൂപയാണ് വില. 160-180 രൂപയുണ്ടായിരുന്ന അയല വില 220 മുതല്‍ 240 രൂപ വരെ ഉയര്‍ന്നു. ഇത് വരും ദിവസങ്ങളില്‍ 300 രൂപയോളമെത്തുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കായല്‍ മീനുകളായ കണമ്പ്, കരിമീന്‍, ചെമ്പല്ലി എന്നിവയ്ക്ക് കിലോയ്ക്ക് 600-800 രൂപ വരെയാണ് വില. കൂന്തള്‍ 120-140, കിളിമീന്‍ 200-220, ചെമ്മീന്‍ 300 രൂപ എന്നിങ്ങനെയാണ് പുതിയ വില. നെയ്മീന്‍, ആവോലി, മോദ എന്നിവയാണ് വലിയ മീനുകളുടെ കൂട്ടത്തില്‍ വിലയില്‍ മുന്നില്‍. 1000-1300 വരെയാണ് നെയ്മീന്റെ വില. വിപണിയില്‍ നെയ്മീന്റെ വരവും പാതി കുറഞ്ഞിട്ടുണ്ട്. ആവോലി വില 600-800 രൂപയും മോദ 700 രൂപ മുതല്‍ 750വരെയുമാണ് കിലോ വില.

ചുഴലിക്കാറ്റ് ദുര്‍ബലമാകും, മൂന്ന് ചക്രവാതച്ചുഴികള്‍, കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കാലാവസ്ഥാ വ്യതിയാനം കാരണം കടലില്‍ ചെറുമത്സ്യങ്ങളുടെ ലഭ്യതയും വരവും ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനം ചെറുമീനുകളുടെ പ്രജനനത്തെ ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാസവസ്തുക്കള്‍ ചേര്‍ത്ത മീനുമായി വന്ന ട്രക്കുകള്‍ പിടികൂടിയ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനുകളോടുള്ള താല്‍പ്പര്യം കുറഞ്ഞതും പ്രാദേശിക മീനുകളുടെ ഡിമാന്റും വിലയും കൂട്ടാന്‍ ഇടയാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക

  3. പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  4. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  5. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

Share on WhatsApp

Share this story

സംസ്ഥാനത്ത് ചെറുമീനുകളുടെ വില കുതിച്ചുയരുന്നു pathanamthittamedia.com