കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി ; പിന്നിൽ സ്വർണം പൊട്ടിക്കൽ സംഘം
മലപ്പുറം : കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കാൻ ശ്രമം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് എത്തിച്ച സ്വർണം കവരാനാണ് ശ്രമം നടന്നത്. സ്വർണം കൊണ്ടുവന്ന യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യുവതിയെയാണ് മറ്റൊരു വാഹനത്തിൽ എത്തിയവർ തട്ടിക്കൊണ്ടുപോയത്. മലപ്പുറം പുളിക്കലിൽ വെച്ച് ഇവരെ പോലീസ് സാഹസികമായി പിടികൂടി. ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിൽ നിന്ന് ഉള്ളവരാണ് സ്വർണം പൊട്ടിക്കാനെത്തിയതെന്ന് പോലീസ് പറയുന്നു. ദുബൈയിൽ നിന്നും വന്ന റിയയാണ് സ്വർണം കടത്തിയത്. മാല, വള, കൈ ചെയിൻ ആഭരണങ്ങളായി കടത്തിയതെന്നും പോലീസ് പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
വനങ്ങളിലും സംരക്ഷിതപ്രദേശങ്ങളിലും പ്ലാസ്റ്റിക്കും , മാലിന്യവും വലിച്ചെറിഞ്ഞാൽ പണി കിട്ടും ; ഡിസംബര്‍ ഒന്നുമുതല്‍ നടപ്പാക്കും
-
മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 250 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ് : തൃശൂർ രാഗം തിയേറ്ററിൽ ഇഡി റെയ്ഡ്
Most read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും പങ്കെന്ന് പോലീസ്
-
പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
-
പെൺകുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയെ മയക്കിക്കിടത്തിയശേഷം ; ഓച്ചിറ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ


