Skip to content

പത്തനംതിട്ട നഗരത്തില്‍ ലോറി മറിഞ്ഞു

പത്തനംതിട്ട : പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിക്ക് സമീപം ലോറി മറിഞ്ഞു. ആശുപത്രിക്ക് സമീപത്തെ ചതുപ്പിലേക്കാണ് ലോറി മറിഞ്ഞത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. റോഡിന്‍റെ ഒരുവശത്തെ മണ്‍തിട്ടയിലേക്ക് കയറിയ ലോറി തിട്ടയിടിഞ്ഞ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അബാന്‍ മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് മണ്ണെടുത്തുമാറ്റിയത് കാരണം വലിയ അപകട ഭീഷണിയാണ് ഇവിടെ നിലനില്‍ക്കുന്നത്. കല്ലറക്കടവ് ഭാഗത്തേക്കടക്കം ഇതുവഴി നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. പാലം നിര്‍മ്മാണത്തിന്‍റെ ഭാഗമായി പൂര്‍ണ്ണമായും ഗതാഗതം നിരോധിച്ചിരുന്ന ഈ റോഡില്‍ അടുത്തിടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അബാന്‍ മേല്‍പ്പാലം പൂര്‍ത്തിയാകുന്നതിനോടൊപ്പം റോഡിന് സുരക്ഷയൊരുക്കുവാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. പെൺകുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയെ മയക്കിക്കിടത്തിയശേഷം ; ഓച്ചിറ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  3. വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക

  4. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും പങ്കെന്ന് പോലീസ്

  5. പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Share on WhatsApp

Share this story

പത്തനംതിട്ട നഗരത്തില്‍ ലോറി മറിഞ്ഞു pathanamthittamedia.com