യാത്രക്കാര്‍ക്ക് സുരക്ഷയില്ലാതെ അടൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് കവാടം
അടൂര്‍ : ജില്ലയിലെ തിരക്കേറിയ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകളിലൊന്നായ അടൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് കവാടത്തില്‍ യാത്രക്കാര്‍ക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇടുങ്ങിയ പ്രവേശന കവാടത്തിലൂടെയാണ് ഇവിടെ ബസുകള്‍ കയറിയിറങ്ങുന്നത്. ഈ സമയം സ്റ്റാന്‍ഡിലേക്ക് കയറുന്ന യാത്രക്കാര്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. അപകടങ്ങള്‍ ഒഴിവാക്കുവാന്‍ വ്യാപാര സ്ഥാപനങ്ങളോട് ചേര്‍ന്ന് നടക്കേണ്ടിവരുന്ന അവസ്ഥയിലാണ് യാത്രക്കാര്‍. കെ.എസ്.ആര്‍.ടി.സി. കവാടത്തില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കുവാന്‍ കൈവരികളോടുകൂടിയ നടപ്പാതകള്‍ നിര്‍മ്മിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് അടൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ വയോധികയുടെ കാലിലൂടെ ബസിന്‍റെ ടയറുകള്‍ കയറിയിറങ്ങി അപകടം സംഭവിച്ചത്. ഇതോടെ വലിയ ഭീതിയിലാണ് യാത്രക്കാര്‍. മാത്രമല്ല ബസ് ഡ്രൈവര്‍മാര്‍ തികഞ്ഞ അശ്രദ്ധയോടെയാണ് കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കുന്നതെന്നും ജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്. സ്കൂള്‍ കുട്ടികളുള്‍പ്പെടെ ഇവിടെ ദിവസവും വന്നുപോകാറുണ്ട്. നടപ്പാതയില്ലാത്തതിനാല്‍ കുട്ടികളടക്കം യാതൊരു സുരക്ഷയുമില്ലാതെയാണ് പ്രവേശന കവാടത്തിലൂടെ സഞ്ചരിക്കുന്നത്. രാത്രി സമയങ്ങളില്‍ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഇരുട്ടിലൂടെ നടക്കുന്ന യാത്രക്കാരെ പലപ്പോഴും ഡ്രൈവര്‍മാര്‍ക്ക് കാണുവാനും സാധിക്കാറില്ല. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഈ വിഷയത്തില്‍ അടിയന്തിര പരിഹാരമുണ്ടാകുവാന്‍ ജനപ്രതിനിധികള്‍ ഇടപെടേണ്ടത് ആവശ്യമാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
അടൂർ പോലീസ് സ്റ്റേഷൻ അതിക്രമം : നടപടിയുമായി പോലീസ്; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കൽ അറസ്റ്റിൽ
-
കോന്നി ആനകുത്തിയിലെ പാറമടയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം : ജലവിതരണ സമിതി പ്രതിഷേധ മാര്‍ച്ച് നടത്തി
-
ശബരിമല പാതകളില്‍ തടികള്‍ കൂട്ടിയിടുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു ; കണ്ണടച്ച് അധികൃതര്‍
Most read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
പെൺകുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയെ മയക്കിക്കിടത്തിയശേഷം ; ഓച്ചിറ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ
-
വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും പങ്കെന്ന് പോലീസ്
-
പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്


