Skip to content

തിരുവാഭരണ പാതയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം : കളക്ടര്‍ക്ക് നിവേദനം നല്‍കി തിരുവാഭരണ പാത സംരക്ഷണ സമിതി

പന്തളം : ശബരിമല തിരുവാഭരണ പാതയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന് നിവേദനം നല്‍കി. ആയിരക്കണക്കിന് അയ്യപ്പ ഭക്തരുടെ അകമ്പടിയോടെ പന്തളത്തുനിന്നും ശബരിമലയിലേക്ക് തിരുവാഭരണങ്ങള്‍ കൊണ്ടുപോകുന്ന പരമ്പരാഗത പാതയായ തിരുവാഭരണ പാതയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കയ്യേറ്റങ്ങള്‍ വര്‍ധിക്കുന്നുണ്ട്. പാതയുടെ പല ഭാഗങ്ങളും സ്വകാര്യ വ്യക്തികള്‍ ഇതിനോടകം കയ്യേറിക്കഴിഞ്ഞു. ഇത് തടയുവാന്‍ റാന്നി നിവാസികളായ അയ്യപ്പ ഭക്തരുടെ നേതൃത്വത്തില്‍ 1986 മാര്‍ച്ച് 23 ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

ഇതിനുശേഷം രൂപം കൊണ്ട തിരുവാഭരണ പാത സംരക്ഷണ സമിതി 2022 ഒക്ടോബര്‍ 19 ന് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തിരുവാഭരണ പാതയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാന്‍ ഹൈക്കോടതി പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പൂര്‍ണ്ണമായി നടപ്പാക്കുവാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല. ഇതിനാല്‍ ഈ വര്‍ഷത്തെ തിരുവാഭരണ ഘോഷയാത്രയ്ക്ക് മുന്‍പുതന്നെ ഉത്തരവ് നടപ്പാക്കണമെന്നും തിരുവാഭരണ പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക

  3. പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  4. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  5. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

Share on WhatsApp

Share this story

തിരുവാഭരണ പാതയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം : കളക്ടര്‍ക്ക് നിവേദനം നല്‍കി തിരുവാഭരണ പാത സംരക്ഷണ സമിതി pathanamthittamedia.com