കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി മൊബൈല്‍ ആപ്പിന് രണ്ടാഴ്ചയ്ക്കുള്ളില്‍ 11,000 ലേറെ ഡൗണ്‍ലോഡുകള്‍
പത്തനംതിട്ട : മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കുമിടയില്‍ സ്വീകാര്യതയേറുന്നു. പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം 11,000 കവിഞ്ഞു. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മോട്ടോര്‍ തൊഴിലാളികള്‍ക്കും വാഹന ഉടമകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസുകള്‍ സന്ദര്‍ശിക്കാതെ സ്മാര്‍ട്ട് ഫോണ്‍ വഴി വേഗത്തിലും സുരക്ഷിതമായും സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. തൊഴിലാളികള്‍ക്കും വാഹന ഉടമകള്‍ക്കും ഇതിലൂടെ അംശദായം അടയ്ക്കുവാന്‍ സാധിക്കും. യു.പി.ഐ., നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ വഴി പ്രതിമാസ, കാലാനുസൃത അംശദായം എളുപ്പത്തില്‍ അടയ്ക്കുവാനുള്ള സൗകര്യമുണ്ട്. പണമടച്ചയുടന്‍ തന്നെ പേയ്‌മെന്‍റ് രസീത് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും. മുന്‍പ് അടച്ച അംശദായ വിവരങ്ങളും മുന്‍ ഇടപാടുകളുടെ രേഖകളും ആപ്പിലൂടെ പരിശോധിക്കാം.
മൊബൈല്‍ ആപ്പിനൊപ്പം പുതിയതായി സജ്ജമാക്കിയ kmtwwfb.kerala.gov.in പോര്‍ട്ടലിലൂടെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനും ജനസൗഹൃദവുമാക്കി. വാഹനങ്ങളുടെയും ജീവനക്കാരുടെയും പുതിയ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ മുഖേനയാണ് നടപ്പാക്കുന്നത്. വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും ഓണ്‍ലൈനാക്കി. തൊഴിലാളികളുടെ ക്ഷേമ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷ സമര്‍പ്പണവും ധനസഹായ വിതരണവും ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങളും ഘട്ടം ഘട്ടമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘KMTWWFB’ എന്ന് തെരഞ്ഞോ ഔദ്യോഗിക ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്‌തോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ : 0468 2320158.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക
-
പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
-
റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്





