കൊല്ലത്ത് നഴ്സിംഗ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം , വാരിയെല്ലിന് ഗുരുതര പരിക്ക്
കൊല്ലം : നഴ്സിംഗ് കോളേജിലെ സീനിയർ വിദ്യാർത്ഥിനിയുമായി സൗഹൃദം കൂടിയെന്ന പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. ഒരാൾ അറസ്റ്റിലായി. ചവറ സ്വദേശി പ്രമോദ് കുമാർ (28) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ 19കാരനാണ് ക്രൂര മർദ്ദനമേറ്റത്. വാരിയെല്ലിനു ഗുരുതരമായി പരുക്കേറ്റ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പടപ്പനാലിലെ സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിയായ 19കാരൻ സീനിയർ വിദ്യാർത്ഥിനിയുമായി സൗഹൃദത്തിലാമെന്ന് വിദ്യാർത്ഥിനിയുടെ സുഹൃത്തായ തേവലക്കര സ്വദേശി മിഥുൻ മനോഹറിനെ മറ്റൊരു വിദ്യാർത്ഥിനി അറിയിച്ചു. മിഥുന്‍റെ നിർദേശ പ്രകാരം പ്രമോദും സുഹൃത്ത് അഖിലും ചേർന്ന് 19കാരനെ ആക്രമിക്കുകയായിരുന്നു.
ഒക്ടോബർ 31 ന് വൈകിട്ട് 4.10 ന് കോളേജ് വിട്ടു പുറത്തിറങ്ങിയ 19കാരനെ തേവലക്കര പടപ്പനാലിലെ തട്ടുകടയിൽ കുപ്പിവെള്ളം വാങ്ങാൻ എത്തിയപ്പോൾ സംഘം മർദിക്കുകയായിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
-
റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്
-
വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക





