Skip to content

റാഗിങ് തടയാൻ ഇനി ‘സിദ്ധാർത്ഥ്’ ആപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിങ് പൂർണമായും തടയുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ‘സിദ്ധാർത്ഥ്’ ആപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ഭയമില്ലാതെ റാഗിങ്ങിനെക്കുറിച്ച് പരാതി നൽകാനുള്ള സംവിധാനം ആപ്പിലൂടെ ലഭ്യമാകും. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരിച്ച സിദ്ധാർത്ഥിന്റെ ഓർമയ്ക്കായാണ് ആപ്പിന് ഈ പേര് നൽകിയത്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയുന്നതിനും വിദ്യാർഥികൾക്ക് സുരക്ഷിതമായി പരാതി അറിയിക്കുന്നതിനും ആപ്പ് സഹായകമാകുമെന്നാണ് പ്രതീക്ഷ. ഒരു ക്യാമ്പസിലും ഇനിയൊരു സിദ്ധാർത്ഥ് ഉണ്ടാകരുതെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് സർക്കാർ ഈ നടപടിയിലേക്ക് കടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിദ്ധാർത്ഥിന്റെ അമ്മയുടെ കണ്ണീരിൽ നിന്നാണ് ആപ്പിന്റെ ആശയം രൂപംകൊണ്ടതെന്നും ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം സർക്കാർ എപ്പോഴും ഉണ്ടാകുമെന്നും ക്യാമ്പസുകളിൽ റാഗിങ് നടന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ആന്റി റാഗിങ് നിയമം നിയമസഭയിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ പറഞ്ഞു. സർക്കാർ അധികാരത്തിലെത്തിയപ്പോൾ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് റാഗിങ് തടയുന്നതിനുള്ള ശക്തമായ നിയമനടപടികളെന്നും മന്ത്രി വ്യക്തമാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  3. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  4. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  5. വ്യാജ വായ്പകള്‍ – വ്യാജ ജാമ്യം – വ്യാജ സ്വര്‍ണ്ണപ്പണയം : ഇവ ഇല്ലെന്ന് ഉറപ്പാക്കാന്‍ സിബിൽ (CIBIL) റിപ്പോർട്ട് ഉടന്‍ പരിശോധിക്കുക

Share on WhatsApp

Share this story

റാഗിങ് തടയാൻ ഇനി ‘സിദ്ധാർത്ഥ്’ ആപ്പ് pathanamthittamedia.com