പത്തനംതിട്ടയില്‍ സൗജന്യ റബർ ടാപ്പിംഗ് പരിശീലനം ആരംഭിച്ചു
പത്തനംതിട്ട : റബർ ബോർഡ് പത്തനംതിട്ട റീജണൽ ഓഫീസ്, ഇലന്തൂർ റബർ ഉത്പാദക സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ റബർ ടാപ്പിംഗ് പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ റേച്ചൽ തോമസ് പരിശീലനം ഉദ്ഘാടനം ചെയ്തു. ആർ.പി.എസ്. പ്രസിഡൻ്റ് കെ.ജി.റെജി അധ്യക്ഷത വഹിച്ചു. റബർ ബോർഡ് അസിസ്റ്റൻ്റ് ഡവലപ്പ്മെൻ്റ് ഓഫീസർ ദീപ്തി സി.വി. മുഖ്യപ്രഭാഷണം നടത്തി. ഫീൽഡ് ഓഫീസർ അദ്രി, ആർ.പി.എസ്. വൈസ് പ്രസിഡൻ്റ് ബിജു പി.തോമസ് എന്നിവർ പ്രസംഗിച്ചു. റബർ ബോർഡിൻ്റെ അംഗീകൃത പരിശീലകൻ ശിവദാസൻ പരിശീലനത്തിന് നേതൃത്വം നല്‍കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് റബർ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് ലഭിക്കും. എട്ടുദിവസമാണ് പരിശീലന കാലയളവ്. ടാപ്പിംഗ് തൊഴിലാളികളെ ലഭിക്കാതെ വന്നപ്പോൾ നടത്തിയ ടാപ്പിംഗ് പരിശീലനത്തിൽ പങ്കെടുത്ത 18 പരിശീലകരിൽ 16 റബർ തോട്ടം ഉടമകളാണ് പങ്കെടുത്തത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
ആധാർ അധിഷ്ഠിത പണമിടപാട് അവസാനിപ്പിക്കുന്നു ; പകരം വോട്ടർ ഐഡിയും ബയോമെട്രിക്‌സും
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി
-
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി





