Skip to content

സാധാരണക്കാരന് തിരിച്ചടി; നിത്യോപയോഗ സാധന വില വീണ്ടും കുതിക്കുന്നു

തിരുവനന്തപുരം : സാധാരണക്കാരന് തിരിച്ചടിയായി സംസ്ഥാനത്ത് അരി, പലവ്യഞ്ജനം പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു. കടല, ഉഴുന്ന് വൻ പയർ, പഞ്ചസാര തുടങ്ങിയവയ്ക്കും വിലകൂടുകയാണ്. കഴിഞ്ഞ ജൂലായ് മുതല്‍ പിടിവിട്ട് കുതിക്കുകയാണ് ബിരിയാണിക്കുള്ള കൈമ അരിയുടെ വില. പലവ്യഞ്ജനങ്ങള്‍ക്കും വില കൂടുകയാണ്. അടുത്ത മാസങ്ങളിലും വില കുറഞ്ഞേക്കില്ല എന്നാണ് ഇതര സംസ്ഥാനങ്ങളിലെ വിപണികൾ നൽകുന്ന സൂചന. അരിയും സവാളയും മുതൽ പയറു വർ​ഗങ്ങൾക്കും മുളകിനും വരെ പൊള്ളുന്ന വിലയാണ്. ജനങ്ങളുടെ അടുക്കള ബജറ്റ് പൂർണമായും തകർന്നു. ആറുമാസത്തിനിടെ സവാള വിലയിൽ മൂന്നിരട്ടിയോളം വർധനയാണുണ്ടായിരിക്കുന്നത്.

മേയിൽ കിലോയ്ക്ക് 18 മുതൽ 25 രൂപ വരെയായിരുന്ന സവാളക്ക്‌ ഒക്ടോബർ അവസാനത്തോടെ 55 മുതൽ 65 രൂപവരെയായി. നവംബർ ആദ്യ വാരമായപ്പോൾ ഇത് 80 രൂപയോടടുത്താണ് എത്തിയത്. ആഗസ്‌തുമുതലാണ് വിലയിൽ വലിയ കുതിപ്പുണ്ടായത്. നിത്യോപയോഗ സാധനങ്ങളിലൊന്നായ സവാളവിലയിലെ ഈ കുതിച്ചുചാട്ടം ഹോട്ടൽ മേഖലയേയും ചെറുകിട ഭക്ഷ്യവ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  4. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

  5. ബെം​ഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു

Share on WhatsApp

Share this story

സാധാരണക്കാരന് തിരിച്ചടി; നിത്യോപയോഗ സാധന വില വീണ്ടും കുതിക്കുന്നു pathanamthittamedia.com