Skip to content

കുളത്തുമണ്ണില്‍ കാട്ടാനയിറങ്ങി : വ്യാപക കൃഷി നാശം

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കുളത്തുമണ്ണില്‍ കാട്ടാന വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് ആനകള്‍ കൂട്ടമായി ജനവാസ മേഖലയിലെത്തി നാശം വിതച്ചത്. വനപാലകര്‍ ആനക്കൂട്ടത്തെ കാട്ടിലേക്ക് ഓടിച്ചുവിടാന്‍ നോക്കിയെങ്കിലും ആനകള്‍ പിന്തിരിയുവാന്‍ തയാറായില്ല. പ്രദേശത്തെ നിരവധി കര്‍ഷകരുടെ വാഴ, റബര്‍, കപ്പ, കാച്ചില്‍, ചേമ്പ്, ചേന തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ കാട്ടാനകള്‍ നശിപ്പിച്ചു. വനപാലകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനകള്‍ വനത്തിലേക്ക് മടങ്ങിയത്. പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കുളത്തുമണ്ണില്‍ വര്‍ഷങ്ങളായി തുടങ്ങിയ കാട്ടാന ശല്യത്തിന് പരിഹാരം കാണുവാന്‍ ഇതുവരെയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

സമീപ പ്രദേശങ്ങളായ കല്ലേലി, താമരപ്പള്ളി, പോത്തുപാറ, കമ്പകത്തുംപച്ച തുടങ്ങിയ സ്ഥലങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. പ്രദേശത്തെ നിരവധി കാര്‍ഷിക വിളകള്‍ കാട്ടാനകള്‍ നിരന്തരമായി നശിപ്പിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണ് വ്യാപക പരാതിയുയരുന്നത്. കാട്ടാന ശല്യം പരിഹരിക്കുവാന്‍ വനം വകുപ്പ് വനാതിര്‍ത്തിയില്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചുവെങ്കിലും ഇതും ആന ശല്യത്തിന് പരിഹാരമായില്ലെന്ന് പ്രദേശത്തെ കര്‍ഷകര്‍ പറയുന്നു. കല്ലേലിയില്‍ ആരംഭിച്ച കൈതച്ചക്ക കൃഷിയും കാട്ടാന ശല്യം വര്‍ധിക്കുന്നതിന് കാരണമായതായി ജനങ്ങള്‍ പറയുന്നു. കല്ലേലി ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളും നിരവധി തവണ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. ആധാർ അധിഷ്ഠിത പണമിടപാട് അവസാനിപ്പിക്കുന്നു ; പകരം വോട്ടർ ഐഡിയും ബയോമെട്രിക്‌സും

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

Share on WhatsApp

Share this story

കുളത്തുമണ്ണില്‍ കാട്ടാനയിറങ്ങി : വ്യാപക കൃഷി നാശം pathanamthittamedia.com