Skip to content

ദീപാവലി അവധി പോലും മാറ്റിവെച്ച് ബി.ജെ.പിയുടെ പദയാത്ര ; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായും യോഗിയും

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് മറുപടിയായുള്ള പദയാത്രകൾ സജീവമാക്കി ബിജെപി. ഇന്ന് നാല് സംസ്ഥാനങ്ങളിൽ നേതാക്കൾ പദയാത്രകൾ നടത്തി. രാഹുൽ ​ഗാന്ധി നയിക്കുന്നിടത്തോളം കോൺ​ഗ്രസ് ക്ഷയിച്ചു കൊണ്ടേയിരിക്കുമെന്ന് അമിത് ഷാ ഹരിയാനയിൽ ആഞ്ഞടിച്ചു. പാർലമെൻന്റിനുള്ളിൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് അമിത് ഷാ ആവർത്തിച്ചു.ഉത്തർ പ്രദേശിലെ ​ഗാസിയാബാദിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിലും, ഹരിയാനയിലെ കർണാലിൽ അമിത് ഷായും, തെലങ്കാനയിലെ കരീംന​ഗറിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനും, രാജസ്ഥാനിലെ ജയ്പൂരിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമാണ് ഇന്ന് പദയാത്രകൾ നയിച്ചത്.

അധ്യാപകൻ മാർക്കിട്ടതിന്റെ കുഴപ്പം കാരണമാണ് പരീക്ഷ തോറ്റതെന്ന് കുട്ടി പറയും പോലെയാണ് രാഹുൽ ​ഗാന്ധിയുടെ വാദമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പരിഹസിച്ചു. ‌ഹരിയാന കർണാലിലെ പദയാത്രയിലാണ് രാഹുലിനെ അമിത് ഷാ വീണ്ടും പാർലമെന്റിൽ സംവാദത്തിന് ക്ഷണിച്ചത്. പ്രധാനമന്ത്രിക്ക് ഒരു കത്ത് നൽകിയാൽ ഉടൻ പ്രത്യേക സമ്മേളനം വിളിക്കാമന്നും. വോട്ട് സംരക്ഷിക്കാനല്ല നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയാണ് ഇന്ത്യ സഖ്യത്തിന്റെ റാലിയെന്നും അമിത് ഷാ ആരോപിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. ശ്രീനാദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിൽ അതൃപ്തി ; പരസ്യപ്രതികരണത്തിന് വേണ്ടെന്ന നിലപാടിൽ ജില്ലാ നേത‍ൃത്വം

Share on WhatsApp

Share this story

ദീപാവലി അവധി പോലും മാറ്റിവെച്ച് ബി.ജെ.പിയുടെ പദയാത്ര ; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായും യോഗിയും pathanamthittamedia.com