റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡ് വികസനത്തിന് തുടക്കമാകുന്നു
റാന്നി : ഗതാഗത സൗകര്യങ്ങളിൽ വലിയ മാറ്റം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പെരുമ്പുഴ ബസ് സ്റ്റാൻഡ് വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മുൻ എം.എൽ.എ. പ്രമോദ് നാരായണൻ പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. മുൻ റാന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വിഭാവനം ചെയ്ത പ്രധാന വികസന പദ്ധതികളിലൊന്നാണ് പെരുമ്പുഴ ബസ് സ്റ്റാൻഡിന്‍റെ നവീകരണം. റാന്നിയുടെ ഗതാഗത രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക് അന്നത്തെ എം.എൽ.എ. പ്രത്യേക പ്രാധാന്യം നൽകുകയും ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു.
ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുകയും തര്‍ക്കത്തെ തുടര്‍ന്ന് അത് നടക്കാതെ വരികയും ചെയ്തതോടെയാണ് ഫണ്ട് പെരുമ്പുഴ ബസ് സ്റ്റാന്‍ഡ് നവീകരണത്തിനായി വിനിയോഗിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ റാന്നിയിലെത്തുന്ന യാത്രക്കാർക്കും പൊതുഗതാഗത സംവിധാനത്തിനും ഇത് ഏറെ പ്രയോജനപ്പെടും. റാന്നി ബോർഡ് വെച്ച് സർവീസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനുള്ള സൗകര്യം ഇതിലൂടെ മെച്ചപ്പെടും.
ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഇതുവഴി സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും സ്റ്റാൻഡിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റിയിറക്കണം. മഴയും വെയിലുമേൽക്കാതെ യാത്രക്കാർക്ക് കാത്തുനിൽക്കാനുള്ള സൗകര്യങ്ങൾ, മികച്ച കാത്തിരിപ്പ് കേന്ദ്രങ്ങൾ, ബസുകളുടെ ചിട്ടയായ പാർക്കിംഗ് സംവിധാനം എന്നിവയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. റാന്നി താലൂക്ക് ആസ്ഥാനമെന്ന നിലയിലും നിർമ്മാണം പുരോഗമിക്കുന്ന താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെയും ഈ ബസ് സ്റ്റാൻഡിന്‍റെ പ്രാധാന്യം ഇനിയും വർധിക്കും. ആശുപത്രിയിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി ദിവസേനയെത്തുന്ന നൂറുകണക്കിനാളുകൾക്ക് ഈ നവീകരണം വലിയ ആശ്വാസമായിരിക്കും. പദ്ധതി സമയബന്ധിതമായും ഉയർന്ന ഗുണമേന്മയോടെയും പൂർത്തിയാക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി
-
ശ്രീനാദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിൽ അതൃപ്തി ; പരസ്യപ്രതികരണത്തിന് വേണ്ടെന്ന നിലപാടിൽ ജില്ലാ നേതൃത്വം





