Skip to content

വിലാസക്കാരന് നല്‍കാതെ കൊറിയർ തിരികെ അയച്ചു : പ്രൊഫഷണൽ കൊറിയര്‍ കമ്പിനി 8000 രൂപ നല്കുവാൻ വിധി

തൃശൂര്‍ : കൊറിയര്‍ കൃത്യ സ്ഥലത്തെത്തിക്കാതെ മടക്കി അയച്ചതിനെ ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പ്രൊഫഷണൽ കൊറിയര്‍ മാനേജര്‍മാര്‍ 8000 രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ തൃശൂര്‍ ഉപഭോക്തൃ കോടതി വിധിച്ചു. തൃശൂർ എൽത്തുരുത്ത് കാര്യാട്ടുകര അക്ഷയ ഹെവൻസ് വീട്ടില്‍ ഡോ.അജിതൻ മേനോത്ത് ഫയൽ ചെയ്ത ഹർജിയിലാണ് പ്രൊഫഷണൽ കൊറിയറിന്റെ തിരുവനന്തപുരം, തൃശൂര്‍ മാനേജർമാർക്കെതിരെ കോടതി വിധിയായത്. തിരുവനന്തപുരത്തുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അയച്ച കൊറിയർ, സർവീസില്ലാത്ത സ്ഥലമാണെന്ന് കാണിച്ച്  കൊറിയര്‍ കമ്പനി മടക്കി അയക്കുകയായിരുന്നു.

വിതരണം ചെയ്യാമെന്ന് സമ്മതിച്ച കൊറിയർ മടക്കിയ നടപടി നിയമ വിരുദ്ധമാണെന്നാരോപിച്ചാണ് അജിതൻ മേനോത്ത് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കൊറിയർ ഏറ്റെടുത്തതിനുശേഷം സർവീസില്ലാത്ത സ്ഥലമാണെന്ന് മനസിലാക്കിയപ്പോൾ ഇത് ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന് തന്നെ തിരിച്ച് നൽകിയെന്നായിരുന്നു എതിർ കക്ഷികളുടെ വാദം. എന്നാല്‍ ഈ വാദം കോടതിയില്‍ അംഗീകരിച്ചില്ല. എതിർ കക്ഷികളുടെ പ്രവൃത്തി ഉപഭോക്തൃ നിയമപ്രകാരം തെറ്റാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  4. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  5. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

Share on WhatsApp

Share this story

വിലാസക്കാരന് നല്‍കാതെ കൊറിയർ തിരികെ അയച്ചു : പ്രൊഫഷണൽ കൊറിയര്‍ കമ്പിനി 8000 രൂപ നല്കുവാൻ വിധി pathanamthittamedia.com