Skip to content

ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തിൽ രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തിൽ രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് വൺ എസ് പിക്ക് ചുമതല നൽകും. എസ് പി ഇമ്മാനുവൽ പോളിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. കരാറുകാരൻ വി ഒ സാജൻ്റെ പരാതിയിലാണ് പ്രഥമിക അന്വേഷണം. ആദ്യ കേസിന്റെ അന്വേഷണ ചുമതലയും എസ്പി ഇമ്മാനുവൽ പോളിനായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഇന്നലെ ഉത്തരവിട്ടിരുന്നു. കെ.എസ്.ടി.പി. റോഡ് നിർമാണക്കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പതിബെലിലെ എൻജിനിയർ ലീ സീ ബെൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം.

2007-ൽ രജിസ്റ്റർ ചെയ്ത് പിന്നീട് അവസാനിപ്പിച്ച വിജിലൻസ് അന്വേഷണം പുനരാരംഭിക്കാനാണ് തീരുമാനം. ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി. ഏകദേശം 17 കോടി രൂപയുടെ ബില്ലുകൾ പാസാക്കാൻ ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലീ സീ ബെൻ നേരിട്ട് പറഞ്ഞിരുന്നുവെന്നാണ് സാജന്റെ പരാതിയിലെ ആരോപണം. എൻജിനിയർമാർ അംഗീകരിച്ച ബില്ലുകൾ 2006 മേയ് മുതൽ അകാരണമായി തടഞ്ഞുവെച്ചിരുന്നതായും പരാതിയിൽ പറയുന്നു. ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേരുണ്ടായിരുന്നെന്ന് വാർത്തകൾ വന്നിരുന്നതായും പരാതിയിലുണ്ട്. എന്നാൽ, ആദ്യ അന്വേഷണത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ല.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  4. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  5. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

Share on WhatsApp

Share this story

ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തിൽ രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം pathanamthittamedia.com